Advertisement
Entertainment news
'ഇന്‍സ്‌പെയറിങ് വുമണ്‍, അവളുടെ മനസിനും സൗന്ദര്യമാണ്'; 'നയന്‍താര; ബിയോന്‍ഡ് ദി ഫെയറിടെയില്‍' പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്; റീല്‍സ് വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 09, 07:57 am
Tuesday, 9th August 2022, 1:27 pm

അടുത്തിടെ തെന്നിന്ത്യ ഏറ്റവും കൂടുതല്‍ ആഘോഷിച്ച വിവാഹമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. ബോളിവുഡ് താരങ്ങളുള്‍പ്പെടെ പങ്കെടുത്ത താരസമ്പന്നമായ വിവാഹം കഴിഞ്ഞ ജൂണ്‍ ഒമ്പതിന് മഹാബലിപുരത്താണ് നടന്നത്.

വിവാഹത്തിന്റെ സംപ്രേഷണവകാശം ഒ.ടി.ടി ഭീമന്‍ നെറ്റ്ഫ്‌ളിക്‌സാണ് വാങ്ങിയത്. നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രണയവും വിവാഹവും ആവിഷ്‌കരിക്കുന്ന ‘നയന്‍താര ബിയോന്‍ഡ് ദി ഫെയറിടെയില്‍’ എന്ന പേരിലുള്ള ഡോക്യുമെന്ററി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഗൗതം വാസുദേവമേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.

നയന്‍താരയുടെയും വിഘ്‌നേഷിന്റെയും ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ട് റീല്‍സ് വൈറലാവുകയാണ്.

വിഘ്‌നേഷിനൊപ്പം ജോലി ചെയ്യണമെന്ന് മാത്രമാണ് ചിന്തിച്ചത്, എന്നാല്‍ ഇപ്പോള്‍ വിഘ്‌നേഷിന്റെ സ്‌നേഹം എന്താണെന്ന് മനസിലാക്കിയിരിക്കുന്നു എന്നാണ് നയന്‍താര വീഡിയോയില്‍ പറയുന്നത്. ഒരു സ്ത്രീ എന്ന നിലയില്‍ നയന്‍താരയുടെ നേച്ചര്‍ എനിക്ക് ഇഷ്ടമായിരുന്നു. അവളുടെ സ്വഭാവം തന്നെ വളരെ പ്രചോദനമേകുന്നതാണ്. അവളുടെ മനസിനും വളരെ സൗന്ദര്യമാണ്, എന്നാണ് വിഘ്‌നേഷ് പറഞ്ഞത്.

നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഷോയുടെ സിനോപ്‌സിസില്‍ ഫെയറിടെയില്‍ വെഡ്ഡിങ് എന്നാണ് ഇരുവരുടെയും വിവാഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Netflix India (@netflix_in)

 

‘ഒരു ഫെയ്‌റിടെയ്ല്‍ വിവാഹത്തിലൂടെ നയന്‍താരയും വിഘ്‌നേഷ് ശിവനും ഒന്നിച്ചിരിക്കുന്നു. ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് ഇരുവരുടെയും ജീവിതവും വിവാഹവും അതിനപ്പുറത്തുള്ള ചില നിമിഷങ്ങളും നിങ്ങളിലേക്ക് എത്തിക്കുകയാണ് ‘നയന്‍താര; ബിയോണ്ട് ദി ഫെയറിടെയ്ല്‍സ്’. നയന്‍താര എന്താണെന്നും വിഘ്‌നേഷ് അവരുടെ കഴിവും സ്‌നേഹവും എങ്ങനെ നേടിയെടുത്തു എന്നതും ഞങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്,’ എന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ സിനോപ്‌സിസ്.

Content Highlight: Netflix announced the documentary nayanthara beyond the fairy tale