| Sunday, 2nd June 2024, 9:42 am

'നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്'; സംയുക്ത കോൺഗ്രസ് യോഗത്തിന്റെ ക്ഷണം നിരസിച്ച് ബെർണി സാൻഡേർസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ വിസമ്മതിച്ച്‌ യു.എസ് സെനറ്റർ ബെർണി സാൻഡേർസ്. യോഗത്തിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കുന്നതിനാലാണ് താൻ പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും സാൻഡേർസ് വിമർശിച്ചു.

‘ബെഞ്ചമിൻ നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ യോഗത്തെ അഭിസംബോധന ചെയ്യാൻ നെതന്യാഹുവിനെ ക്ഷണിക്കരുത്. തീർച്ചയായും ഈ പരിപാടിയിൽ ഞാൻ പങ്കെടുക്കില്ല,’ അദ്ദേഹം പറഞ്ഞു.

എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ പങ്കെടുക്കാൻ നെതന്യാഹുവിന്റെ ക്ഷണിച്ച നേതാക്കളെയും അദ്ദേഹം വിമർശിച്ചു.

‘ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ പങ്കെടുക്കാൻ ബെഞ്ചമിൻ നെതന്യാഹുവിനെ ക്ഷണിച്ചത് നമ്മുടെ രാജ്യത്തിന് അപമാനമാണ്. വളരെ സങ്കടകരമായ ദിവസമാണ് ഇന്ന്,’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഫലസ്തീൻ സായുധ സംഘടന ആയ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രഈലിന് അവകാശമുണെന്നും എന്നാൽ അതിന്റെ പേരിൽ ഫലസ്തീൻ ജനതക്കെതിരെ യുദ്ധം ചെയ്യാനും അവരെ കൊന്നൊടുക്കാനും ഇസ്രഈലിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘34,000ത്തിൽ അധികം ഫലസ്തീനികളെ കൊല്ലാനും ഗസയിലെ ജനസംഖ്യയിലെ 80,000ത്തിൽ അധികം ജനസംഖ്യക്ക് പരിക്കേൽപ്പിക്കാനും ഇസ്രഈലിന് അവകാശമില്ല. 75 ശതമാനം ജനങ്ങളെയും അവരുടെ വീട്ടിൽ നിന്നും ഇസ്രഈൽ കുടിയൊഴിപ്പിച്ചു. ഇതിനൊന്നും അവർക്ക് അവകാശമില്ല ‘ സാൻഡേർസ് വിമർശിച്ചു.

യു.എസ് സെനറ്റിന്റെയും, പ്രതിനിധി സഭയുടെയും നേതാക്കൾ നെതന്യാഹുവിനെ ഉഭയകക്ഷി കോൺഗ്രസിന്റെ സംയുക്ത യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സാൻഡേർസന്റെ വിമർശനം.

നെതന്യാഹുവിനെ ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൻ, ഡെമോക്രാറ്റിക്‌ സെനറ്റ് നേതാവ് ചക്ക് ഷൂമാൻ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മാച്ച് മക്കോനാൽ തുടങ്ങിയവർ ഒപ്പുവെച്ചിരുന്നു.

Content Highlight:  Netanyahu should not invited to address U.S congress senator

We use cookies to give you the best possible experience. Learn more