ജെറുസലേം: യു.എസിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സും ബ്രിട്ടണും സംയുക്തമായി സിറിയക്കെതിരെ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തെ പ്രശംസിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതെന്യാഹു. ഇറാന്റെ സാന്നിദ്ധ്യം സിറിയയില്‍ കൂടുതല്‍ ഭീഷണിയാകുമെന്നും സിറയയെ കൈകാരംചെയ്ത വിധത്തില്‍ തന്നെയാണ് ഇറാനേയും സമീപിക്കേണ്ടതെന്നും നേതെന്യാഹു മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ആഴ്ച വിമതര്‍ക്ക് നേരെ സിറിയ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് യു.എസ് നേതൃത്വത്തില്‍ ബ്രിട്ടണും ഫ്രാന്‍സും സിറിയക്കെതിരെ വ്യോമാക്രമണം നടത്തിയത്. “അമേരിക്കയുടെ നേതൃത്വത്തില്‍ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ തത്വങ്ങള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്”, നേതന്യാഹു ഔദ്യോഗികമായി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
Also Read: കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ഇറാനും അവരുടെ പ്രതിനിധികള്‍ക്കും ഒപ്പംചേര്‍ന്ന് പോകാനുള്ള നീക്കം സിറിയയെ അപകടത്തിലാക്കുകയാണെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് മനസ്സിലാക്കണമെന്നും നേതന്യാഹു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, രാസായുധാക്രമണം നടന്നു എന്ന ആരോപണം സിറിയയും റഷ്യയും നേരത്തെതന്നെ നിരാകരിച്ചിരുന്നു.
Watch DoolNews Video: