ടെല്‍ അവീവ്: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ കടന്നാക്രമിച്ച് ഇസ്രഈല്‍ പാര്‍ലമെന്റ് അംഗമായ അയ്മാന്‍ ഒദേഹ്.
ടെല്‍ അവീവ്: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ കടന്നാക്രമിച്ച് ഇസ്രഈല്‍ പാര്‍ലമെന്റ് അംഗമായ അയ്മാന്‍ ഒദേഹ്.
നെതന്യാഹു സീരിയല്‍ കില്ലറാണെന്നും ഗസയിലെ രക്തം അദ്ദേഹത്തെ വേട്ടയാടുമെന്നുമാണ് ഫലസ്തീന്‍ വംശജനായ ഒദേഹ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞത്. ഒദേഹ് ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കുമ്പോള്‍ നെതന്യാഹുവും സഭയില്‍ ഉണ്ടായിരുന്നു. ഇസ്രഈലിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഹദാഷ്-താല്‍ ലിസ്റ്റിന്റെ അധ്യക്ഷനാണ് അയ്മന്‍ ഒദേഹ്.
തനിക്ക് ഗസയിലെ മൊഹമ്മദ് അബു അല്‍ ഖ്വസം എന്ന യുവാവിന്റെ കഥ പറയാനുണ്ട് എന്ന് പറഞ്ഞാണ് ഒദേഫ് തന്റെ സംഭാഷണം ആരംഭിക്കുന്നത്. ‘യുദ്ധം ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പ് വിവാഹിതരായ മൊഹമ്മദിന് യുദ്ധത്തിനിടെ രണ്ട് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നു. അസറും അസീലും. കുട്ടികളുടെ വരവോടെ കുടുംബം വളരെ സന്തോഷത്തില്‍ ആയിരുന്നു.
തുടര്‍ന്ന് ഓഗസ്റ്റ് 13ന് രാവിലെ കുഞ്ഞുങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനായി ആശുപത്രിയില്‍ എത്തിയ മൊഹമ്മദിനെ തേടിയെത്തിയത് കുഞ്ഞുങ്ങളുടെ മരണ വാര്‍ത്തയാണ്. അന്ന് ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിയ അതേ ആശുപത്രിയില്‍ നിന്ന് മക്കളുടെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയ മൊഹമ്മദ് തകര്‍ന്നുപോയി,’ ഒദേഹ് പ്രസംഗത്തിനിടെ പറഞ്ഞു.
The full speech that Speaker of the Knesset did not allow me to complete pic.twitter.com/xjOZiFcJKI
— איימן עודה أيمن عودة Ayman Odeh (@AyOdeh) November 18, 2024
‘ ഇത്തരത്തില്‍ ഗസയിലെ 17,385 കുട്ടികളെയാണ് നിങ്ങളുടെ സിസ്റ്റം കൊന്നുകളഞ്ഞതെന്ന് അയ്മന്‍ നെതന്യാഹുവിനോട് പറഞ്ഞു. ഇതില്‍ 825 പേര്‍ ഒരു വയസിന് താഴെ പ്രായമുള്ളവരാണ്. 35,055 കുട്ടികള്‍ അനാഥരായി. അവരുടെയെല്ലാം രക്തം നിങ്ങളെ വേട്ടയാടും. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ മുമ്പില്‍ നിങ്ങള്‍ കുറ്റക്കാരനാണ്. കഴിഞ്ഞ 30 വര്‍ഷമായി നിങ്ങള്‍ സമാധാനത്തിന്റെ സീരിയല്‍ കില്ലറാണ്,’ അയമന്‍ നെതന്യാഹുവിനോട് പറഞ്ഞു.
എന്നാല്‍ അയ്മാന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ സഭ നിയന്ത്രിച്ചിരുന്ന സ്പീക്കര്‍ സമ്മതിച്ചില്ല. സുരക്ഷ ജീവനക്കാര്‍ അയമാനെ പ്രസംഗിക്കുന്ന പീഠത്തില്‍ നിന്ന് പിടിച്ച് മാറ്റുന്നതായും എക്‌സില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.
Content Highlight: Netanyahu is a serial killer; A member of the Israeli Parliament criticized Netanyahu in the House