ബെയ്‌റൂട്ട്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രഹസ്യകൂടിക്കാഴ്ച നടത്തി. നെതന്യാഹു സൗദിയിലെത്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കാര്യം ഇസ്രാഈലി ക്യാബിനറ്റ് മിനിസ്റ്റര്‍ യോവ് ഗാലന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലേയും ഉന്നതനേതാക്കള്‍ ചര്‍ച്ച നടത്തുന്നത്.
മറ്റ് അറബ് രാജ്യങ്ങളായ യു.എ.ഇ ബഹ്റൈന്‍, എന്നിവരുമായി ഇസ്രാഈല്‍ കരാറുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യ പരസ്യമായി ഇസ്രാഈല്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
ഫലസ്തീന്‍ അനുകൂല നിലപാടാണ് സൗദി സ്വീകരിച്ചിരുന്നത്. അതേസമയം തന്നെ, ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും ഏഷ്യയിലേക്കും ഇസ്രാഈല്‍ വിമാനങ്ങളെ തങ്ങളുടെ വ്യോമമേഖലയിലൂടെ കടത്തിവിടാന്‍ സൗദി അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക