| Monday, 25th January 2021, 3:53 pm

പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച് അവരെന്നെ കളിയാക്കി, എനിക്ക് തോക്കുകളില്‍ വിശ്വാസമില്ല, രാഷ്ട്രീയത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്: മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി സുഭാഷ് ചന്ദ്രബോസിനെയും ബംഗാളിനെയും അപമാനിച്ചെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി.

സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മമത സര്‍ക്കാര്‍ ആ ദിവസം ‘ദേശ് നായക്’ ദിവസമായാണ് ആചരിച്ചത്. കൊല്‍ക്കത്തയില്‍ അന്ന് മമത ബാനര്‍ജി മാര്‍ച്ചും നടത്തിയിരുന്നു.

തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ‘പരാക്രം’ ദിവസം ആയി ആചരിച്ചതെന്നും മമത പറഞ്ഞിരുന്നു.

സുഭാഷ് ചന്ദ്രബോസ് എല്ലാവരുടേയും നേതാവാണെന്നും ബി.ജെ.പി നേതാക്കള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച് തന്നെ കളിയാക്കിയെന്നും മമത പറഞ്ഞു.

” നേതാജി സുഭാഷ് ചന്ദ്രബോസ് എല്ലാവരുടെയും നേതാവാണ്. അവര്‍ എന്നെ പ്രധാനമന്ത്രിയുടെ മുന്നില്‍ കളിയാക്കുകയായിരുന്നു (ജനുവരി 23 ന് വിക്ടോറിയ മെമ്മോറിയലില്‍) … എനിക്ക് തോക്കുകളില്‍ വിശ്വാസമില്ല, രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നേതാജിയെയും ബംഗാളിനെയും ബി.ജെ.പി അപമാനിച്ചു,” മമത ബാനര്‍ജി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം നേതാജി ഭവന്‍ സന്ദര്‍ശിക്കാന്‍ എത്തിയ ബി.ജെ.പി നേതാക്കളെ സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ പുറത്തുനിര്‍ത്തിയിരുന്നു.

നേതാജി ഭവന്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി.ജെ.പി നേതാക്കളുമുണ്ടായിരുന്നു. എന്നാല്‍ നേതാജിയുടെ മൂത്ത അനന്തരവനായ സുഗതാ ബോസ് ബി.ജെ.പി നേതാക്കളോട് പുറത്തുനില്‍ക്കാന്‍ പറയുകയും പ്രധാനമന്ത്രിയെ മാത്രം അകത്തുകയറ്റുകയുമായിരുന്നു.

ബംഗാള്‍ ബി.ജെ.പി നേതാവ് വിജയ വര്‍ഗിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുറത്തുനിന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Netaji Subhash Chandra Bose is everyone’s leader…They were teasing me in front of Prime Minister; says Mamatha Banerjee

We use cookies to give you the best possible experience. Learn more