| Wednesday, 6th September 2023, 9:31 pm

നേതാജിയുടെ ആശയങ്ങള്‍ക്ക് പിന്തുണയില്ല; സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു ബി.ജെ.പി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു(Grandnephew) ചന്ദ്രബോസ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയില്‍ ചേരുമ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇദ്ദേഹം ബി.ജെ.പി വിടുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

2016ലാണ് ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്. തുടര്‍ന്ന് 2016ല്‍ നിയമസഭയിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു. നേതാജിയുടെ ആശയങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ഇദ്ദേഹം ആരോപിച്ചു.

‘ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ എന്നെ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്താന്‍, മതവും ജാതിയും പരിഗണിക്കാതെ എല്ലാവരെയും ഭാരതീയരെന്ന നിലയില്‍ ഒന്നിപ്പിക്കാനുള്ള നേതാജിയുടെ ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ജെ.പിക്കുള്ളില്‍ ആസാദ് ഹിന്ദ് മോര്‍ച്ച രൂപീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ക്കൊന്നും ബി.ജെ.പിയില്‍ നിന്ന് പിന്തുണ ലഭ്ച്ചില്ല,’ ചന്ദ്രബോസ് പറഞ്ഞു.

2016ല്‍ പശ്ചിമ ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ബോസിനെ 2020-ലെ പുനഃസംഘടനയില്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Content Heights : Netaji Subhas Chandra Bose’s grandnephew Chandra Bose resigned from BJP

We use cookies to give you the best possible experience. Learn more