ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു(Grandnephew) ചന്ദ്രബോസ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയില്‍ ചേരുമ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇദ്ദേഹം ബി.ജെ.പി വിടുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
2016ലാണ് ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്. തുടര്‍ന്ന് 2016ല്‍ നിയമസഭയിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു. നേതാജിയുടെ ആശയങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ഇദ്ദേഹം ആരോപിച്ചു.
‘ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ എന്നെ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല.