'അപ്പോൾ നമ്മൾ ഈ കേസ് ജയിക്കില്ല, അല്ലെ സാർ'; നേര് ട്രെയ്ലർ
Film News
'അപ്പോൾ നമ്മൾ ഈ കേസ് ജയിക്കില്ല, അല്ലെ സാർ'; നേര് ട്രെയ്ലർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th December 2023, 5:34 pm

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന നേര് ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തിൽ ഒരു കോർട്ട് റൂം ഡ്രാമയാണെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. രണ്ട് മിനിട്ടും പതിനാറ് സെക്കന്റും ദൈർഘ്യമുള്ള ട്രെയ്ലർ നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്.

ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്,അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു ജോസഫിന്റെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹൻലാലിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.


Content Highlight: Neru movie’s trailer out