മലയാളത്തിലെ ഹിറ്റ് കോമ്പോയായ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് നേര്. ഡിസംബർ 21ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 23 മുതൽ ഡിസ്‌നി ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ മോഹൻലാലിന് പുറമെ മികച്ച പ്രകടനം കാഴ്ച വെച്ചത് അനശ്വര രാജനാണ്. കാഴ്ചയില്ലാത്ത സാറയായി താരം സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ അത് അനശ്വര രാജൻ എന്ന നടിയുടെ കരിയറിൽ പുതു വെളിച്ചമായി മാറുന്നുണ്ട്. . നേര് ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണെന്ന്.
SUPER BB #Neru will stream via @DisneyPlusHS from JANUARY 23rd. pic.twitter.com/JhtFHo5hLM
— AB George (@AbGeorge_) January 18, 2024
ശാന്തി മായദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്,അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.മോഹന്‍ലാലിനൊപ്പമുള്ള യൂഡ്ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബന്‍’.
Content Highlight: Neru movie’s OTT release date out