ഏറെ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ ചിത്രം നേര്.
ഏറെ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ ചിത്രം നേര്.
ദൃശ്യം എന്ന വമ്പൻ ഹിറ്റ് ചിത്രം ഒരുക്കിയ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴെല്ലാം പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കാറുണ്ട്. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഒരു കോർട്ട് റൂം ഡ്രാമയായി ജീത്തു ഒരുക്കിയ ചിത്രമാണ് നേര്.
സിനിമ ചർച്ച ചെയ്യുന്ന വിഷയത്തിലാണെങ്കിലും പ്രകടനത്തിലാണെങ്കിലും വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട് നേര്. തുടർ പരാജയങ്ങൾക്ക് ശേഷം പോസിറ്റീവ് അഭിപ്രായം വന്ന ഒരു മോഹൻലാൽ ചിത്രമായത് കൊണ്ട് തന്നെ ചിത്രം ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി കളക്ഷൻ നേടിയ വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
എന്നാൽ ഇപ്പോഴിതാ നേര് സിനിമയ്ക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രം ഹോളിവുഡ് സിനിമയായ സ്കെച്ച് ആർട്ടിസ്റ്റ് 2 എന്ന സിനിമയുടെ പകർപ്പാണെന്നാണ് ആരോപണം ഉയരുന്നത്. ചിത്രത്തിലെ ഒരു പ്രധാന സീനാണ് തെളിവായി പലരും പങ്കുവെക്കുന്നത്.
കണ്ണ് കാണാത്ത ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുകയും തുടർന്ന് അവളുടെ കൈകൾ ഉപയോഗിച്ച് പ്രതിയെ മനസിലാക്കാൻ ശ്രമിക്കുകയുമാണ് സ്കെച്ച് ആർട്ടിസ്റ്റിലെ നായിക. പിന്നീട് കോടതിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്.
ഏകദേശം ഇതിനോട് സമാനമായ രീതിയിൽ തന്നെയാണ് നേരിന്റെയും കഥ മുന്നോട്ട് പോവുന്നത്. നെറ്റിസൺസാണ് ചിത്രവുമായി നേരിനുള്ള സാമ്യത ആദ്യം കണ്ടെത്തുന്നത്. സ്കെച്ച് ആർട്ടിസ്റ്റിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണോ നേര് നിർമിക്കപ്പെട്ടിട്ടുള്ളത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
ട്രോൾ ഗ്രൂപ്പുകളിലടക്കം വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരോപണങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും നേര് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
Content Highlight: Neru movie is plagiarized or not, discussions go viral