തിയേറ്ററിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ തിരിച്ചുവരവ്. പുതിയ ചിത്രമായ നേരിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് മോഹന്‍ലാല്‍ വേഷമിട്ടത്.
നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു പടം കണ്ട് സന്തോഷത്തോടെ തിയേറ്ററില്‍ നിന്നുമിറങ്ങാന്‍ പറ്റി അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ പറഞ്ഞു. ഈ ക്രിസ്മസ് നേരും മോഹന്‍ലാലും അങ്ങെടുത്തെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
ജീത്തു ജോസഫ് പറഞ്ഞതുപോലെ തന്നെ ട്വിസ്റ്റുകളൊന്നുമില്ലെങ്കിലും ത്രില്ലിങ്ങായി തന്നെ ചിത്രം ചെയ്തിട്ടുണ്ടെന്നും സാമൂഹിക പ്രസക്തയുള്ള ചിത്രമാണ് നേരെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
ശക്തമായ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്നും രോമാഞ്ചം തരുന്ന ക്ലൈമാക്‌സാണെന്നും നേര് കണ്ടവര്‍ പറയുന്നു. മോഹന്‍ലാലിനൊപ്പം സിദ്ദീഖ്, അനശ്വര രാജന്‍ എന്നിവരുടെ പ്രകടനത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്. ചിത്രം കണ്ട് കണ്ണ് നിറഞ്ഞാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തിയേറ്ററില്‍ നിന്നുമിറങ്ങിയത്.
പ്രിയ മണി, ശാന്തി മായ ദേവി, ജഗദീഷ്, ശ്രീധന്യ, ഗമേഷ് കുമാര്‍ എന്നിവരാണ് നേരില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്.
നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.
Content Highlight: ‘Neru’ movie is getting good response from the audience