തുഗ്ലക്കിനേയും നീറോയേയും ഓര്‍മ്മിപ്പിക്കുകയാണ് മോദിയെന്ന് സോഷ്യല്‍ മീഡിയ
Daily News
തുഗ്ലക്കിനേയും നീറോയേയും ഓര്‍മ്മിപ്പിക്കുകയാണ് മോദിയെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th November 2016, 9:35 am

മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന ഭരണാധികാരിയെ നമ്മള്‍ ഓര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ മണ്ടന്‍ ഭരണ പരിഷ്‌കാരങ്ങളിലൂടെയാണ്. ദീര്‍ഘ വീഷണങ്ങളില്ലാതെ തുഗ്ലക്ക് കാട്ടി കൂട്ടിയ പലതും ചരിത്രമാണ്.


തുഗ്ലക്കിനെ കുറിച്ചും നീറോ ചക്രവര്‍ത്തിയെ കുറിച്ചുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ സംസാരം. നോട്ട് അസാധുവാക്കിക്കൊണ്ട് മോദിയിറക്കിയ തീരുമാനം തുഗ്ലക്ക് പരിഷ്‌ക്കാരമാണ് എന്നായിരുന്നു സോഷ്യല്‍മീഡിയ പ്രവചിച്ചിരുന്നത്.കാര്യമേതാണ്ട് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

നോട്ട് പുറത്തിറക്കി മൂന്ന് ദിവസം പിന്നിടുമ്പോഴും ജനങ്ങള്‍ക്കാവശ്യമായ പണം എത്തിക്കുവാനോ ജനങ്ങളുടെ ആശങ്ക ഒന്ന് പരിഹരിക്കുവാനോ ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല ജനങ്ങളുടെ ആശങ്ക കൂടുകയും ചെയ്തു. നോട്ട് നിയന്ത്രണത്തിലൂടെ തുഗ്ലക്കിനേയും നീറോയേയും ഓര്‍മ്മിപ്പിക്കുകയാണ് മോദിയെന്നാണ് സോഷ്യല്‍മീഡിയ പരിഹസിക്കുന്നത്.

നോട്ട് അസാധവാക്കുന്നതിലൂടെ കള്ളപ്പണം തടയാമെന്ന മോദിയുടെ ദീര്‍ഘവീക്ഷണം തകര്‍ന്നുപോയിരുന്നു. അത്തരത്തിലുള്ള മോശം പരിഷ്‌ക്കാരങ്ങളെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ എന്നു വിളിക്കുമ്പോള്‍ അതിനേക്കാള്‍ കടന്ന കയ്യാണ് മോദിയുടെ തീരുമാനമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന ഭരണാധികാരിയെ നമ്മള്‍ ഓര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ മണ്ടന്‍ ഭരണ പരിഷ്‌കാരങ്ങളിലൂടെയാണ്. ദീര്‍ഘ വീഷണങ്ങളില്ലാതെ തുഗ്ലക്ക് കാട്ടി കൂട്ടിയ പലതും ചരിത്രമാണ്.

അപ്രായോഗികമായ പരിഷ്‌കാരങ്ങളുടെ പേരില്‍ “ബുദ്ധിമാനായ വിഡ്ഡി” എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. കള്ളനാണയങ്ങള്‍ നിര്‍മ്മിയ്ക്കുന്നതിന് എതിരെ മതിയായ നടപടികള്‍ ഇല്ലാതെ ചെമ്പ് നാണയങ്ങള്‍ പുറത്തിറക്കിയായിരുന്നു തുഗ്ലക്കിന്റെ ഒരു ഭരണപരിഷ്‌കാരം.


Read More: മാല്‍ക്കന്‍ഗിരിയില്‍ കൊന്നു തള്ളിയത് മണ്ണിനെ സ്‌നേഹിച്ച മനുഷ്യരെ; മാല്‍ക്കന്‍ഗിരിയിലെ മാവോയിസ്റ്റ് വേട്ട കഥ ഇതുവരെ; ഇ.പി.ഡബ്ല്യൂ എഡിറ്റോറിയലിന്റെ പൂര്‍ണ്ണരൂപം


തുഗ്ലക്ക് പരിഷ്‌കാരത്തിനേക്കാള്‍ അപ്പുറത്തേക്കാണ് യഥാര്‍ത്ഥത്തില്‍ മോദിയുടെ ഈ പരിഷ്‌കാരം ചെന്നെത്തിയിരിക്കുന്നത് എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പരിഹാസം.

നോട്ട് പരിഷ്‌കരിച്ച് പ്രഖ്യാപനം ഇറക്കിയ ശേഷം വിമാനം കയറി മോദി ജപ്പാനില്‍ എത്തുകയും പിന്നീട് അവിടെ നിന്നും വീണ വായിക്കുന്നതും പീപ്പി ഊതുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നതോടെയുമാണ് അടുത്ത ചരിത്രപുരുഷനായി മോദിയെ ചേര്‍ത്തുവെച്ച് സോഷ്യല്‍ മീഡിയ വിലയിരുത്താന്‍ തുടങ്ങുന്നത്. അത് റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോയെ കുറിച്ചായിരുന്നു.

modijappan2

വളരെ ദുഷ്ടനും നീചനുമായ ഭരണാധികാരിയായാണ് ചരിത്രം നീറോയെ രേഖപ്പെടുത്തുന്നത്. അക്കാലത്ത് ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തിയതിന്റെ പേരിലും നീറോ കുപ്രസിദ്ധനാണ്.

ആര്‍ഭാടപ്പപൂര്‍വ്വമായ ജീവിതം നയിച്ച നീറോയുടെ ഭരണത്തിന് കീഴില്‍ അടുത്ത ബന്ധുക്കള്‍ക്ക് പോലും രക്ഷയുണ്ടായിരുന്നില്ല. സ്വന്തം ഭാര്യയെയും അമ്മയെയും സഹോദരനെയും വധിച്ച ഭരണാധികാരിയായാണ് ചരിത്രം നീറോയെ രേഖപ്പെടുത്തുന്നത്.

ഇന്ന് രാജ്യത്തെ ജനങ്ങള്‍ നോട്ടിന് വേണ്ടി നെട്ടോടമോടുമ്പോള്‍ ജപ്പാനില്‍ ആഘോഷപൂര്‍വം വീണ വായിച്ചിരിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നാണ് ഇപ്പോള്‍ മോദിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.

AlSo Read:  നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതി: തെളിവുകള്‍ നിരത്തി കെജ്‌രിവാള്‍