| Thursday, 16th June 2022, 6:53 pm

സര്‍വനേരവും ഓട്ടത്തില്‍; പ്രിയന്‍ ഓട്ടത്തിലാണ് 'നേരാണേ' വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. നേരാണേ എന്ന ഗാനത്തിന്റെ വീഡിയോ സരിഗമ മലയാളം ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും കാര്യങ്ങള്‍ നോക്കി സര്‍വനേരവും ഓട്ടത്തിലാവുന്ന പ്രിയനെയാണ് വീഡിയോയില്‍ കാണുന്നത്. ബെന്നി ദയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രജേഷ് പ്രേമിന്റെ വരികള്‍ക്ക് ലിജിന്‍ ബാംബിനോയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

ജൂണ്‍ 24നാണ് ചിത്രത്തിന്റെ റിലീസ്. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയത്.

Content Highlight: nerane video song from priyan ottathilane movie starring sharafudheen

We use cookies to give you the best possible experience. Learn more