സിനിമ നിര്‍മ്മാണത്തിനെന്നപേരില്‍ കോടികള്‍ തട്ടിയ 'നേരം' നിര്‍മ്മാതാവ് അറസ്റ്റില്‍
Movie Day
സിനിമ നിര്‍മ്മാണത്തിനെന്നപേരില്‍ കോടികള്‍ തട്ടിയ 'നേരം' നിര്‍മ്മാതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th April 2014, 11:10 am

[share]

[]ആലുവ: സിനിമ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത്  കോടികള്‍ തട്ടിയ കേസില്‍ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ “നേര”ത്തിന്റെ നിര്‍മ്മാതാവ് അറസ്റ്റില്‍.

##കോറല്‍ വിശ്വനാഥ് എന്നറിയപ്പെടുന്ന വിശ്വനാഥി(65)നെ ആണ്  പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സണിന്റെ പരാതിയില്‍ ആലുവ സി.ഐ ബി. ഹരികുമാര്‍ അറസ്റ്റ് ചെയ്തത്.
മൊഴിയെടുത്ത ശേഷം ഇന്നലെ രാത്രി തന്നെ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

സിനിമ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോറല്‍ വിശ്വനാഥ്  പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്  ജെയ്‌സണിന്റെ പരാതി.  വിശ്വനാഥന്റെ മകള്‍ അനിത, അനിതയുടെ ഭര്‍ത്താവ് പെരുമ്പാവൂര്‍ കുറുപ്പംപടി ഞാളുപ്പടി വീട്ടില്‍ അഭിലാഷ് എന്നിവരും കേസ്സില്‍ പ്രതിയാണ്.

കോറല്‍ വിശ്വനാഥ് അറസ്റ്റിലായ വാര്‍ത്ത പുറത്ത് വന്നതോടെ ആലുവ പോലീസില്‍ അഞ്ച് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്. പലരില്‍നിന്നായി ഇയാള്‍ കോടികള്‍ തട്ടിയിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നുമാണ് വിവരം.

പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ നാലും കാലടി, പാലക്കാട്, വടക്കാഞ്ചേരി, തൃശൂര്‍ സ്‌റ്റേഷനിലും ഇവര്‍ക്കെതിരെ സമാനമായ തട്ടിപ്പുകേസുണ്ടെന്ന് പോലീസ് പറഞ്ഞു.