സച്ചിന്റേയും അഫ്രീദിയുടേയും റെക്കോര്‍ഡ് മറികടന്ന് നേപ്പാളിന്റെ കൗമാരക്കാരന്‍
Cricket
സച്ചിന്റേയും അഫ്രീദിയുടേയും റെക്കോര്‍ഡ് മറികടന്ന് നേപ്പാളിന്റെ കൗമാരക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th January 2019, 1:29 pm

ദുബായ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്റേയും പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടേയും റെക്കോര്‍ഡ് മറികടന്ന് നേപ്പാളിന്റെ കൗമാര താരം രോഹിത പൗഡല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധശതകം തികയ്്ക്കുന്ന പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് നേപ്പാളിന്റെ രോഹിത്.

16 വയസ്സും 146 ദിവസവും മാത്രം പ്രായമാണ് യു.എ.ഇ.യ്‌ക്കെതിരെ അര്‍ധസെഞ്ചുറി തികയ്ക്കുമ്പോള്‍ രോഹിതിന്റെ പ്രായം. 1989ല്‍ പാക്കിസ്ഥാനെതിരെ ആദ്യ അര്‍ധ സെഞ്ചുറി സച്ചിന്‍ നേടുമ്പോള്‍ 16 വയസ്സും 213 ദിവസവുമായിരുന്നു പ്രായം.

ALSO READ: നാന്റെസില്‍ തളിര്‍ത്ത് കാര്‍ഡിഫില്‍ വിരിയാന്‍ കൊതിച്ച പുഷ്പം; എമിലിയാനോ സലയും കാല്‍പന്ത് ജീവിതവും

അതോടൊപ്പം ഏകദിനത്തില്‍ ഫിഫ്റ്റി അടിക്കുന്ന പ്രായം കുറഞ്ഞ പുരുഷതാരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. പാക് താരം ഷാഹിദ് അഫ്രീദിയെയാണ് മറികടന്നത്. 1999ല്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടുമ്പോള്‍ 16 വയസ്സും 217 ദിവസവുമായിരുന്നു അഫ്രീദിയുടെ പ്രായം.

ഏകദിനത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധശതകം വനിതാ താരത്തിന്റെ പേരിലാണ്. പതിനാലാം വയസ്സിലാണ് ഏകദിനത്തിലും ടെസ്റ്റിലും ജോമറി ലോഗ്ടണ്‍ബര്‍ഗ് ഫിഫ്റ്റി നേടിയത്.

58 പന്തിലായിരുന്നു രോഹിതിന്റെ ഫിഫ്റ്റി. 55 പന്തിലായിരുന്നു നേട്ടം.മത്സരത്തില്‍ നേപ്പാള്‍ ജയിച്ചു.