ഐ.സി.സിയുടെ സി.ഡബ്ലയു.സി മത്സരത്തില്‍ നെതര്‍ലന്‍സിനെതിരെ നേപ്പാളിന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. യു.ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാന്‍ഡ്‌സ് 39 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 15.2 ഓവറില്‍ നേപ്പാള്‍ 141 റണ്‍സ് നേടി വിജയലക്ഷ്യം മാറികടക്കുകയായിരുന്നു.\
ഓപ്പണിങ് ഇറങ്ങിയ കുശാല്‍ ബൂര്‍ട്ടെലിന്റെ സ്‌ട്രൈക്കില്‍ 11 പന്തില്‍ നിന്നും 28 റണ്‍സ് ടീം സ്വന്തമാക്കി. മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം 254.55 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
തുടര്‍ന്ന് ആസിഫ് ഷെയ്ഖ് അനില്‍കുമാര്‍ ഷാ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് നേപ്പാള്‍ വിജയലക്ഷ്യം അനായാസം മറികടന്നത്. ആസിഫ് 45 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 54 റണ്‍സ് നേടിയപ്പോള്‍ അനില്‍കുമാര്‍ 36 പന്തില്‍ നിന്ന് 57 റണ്‍സാണ് നേടിയത്. നാല് സിക്‌സറും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
നേപ്പാളിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് നെതര്‍ലാന്‍ഡ്‌സ് തലകുനിച്ചത്. കുശാല്‍ ബൂര്‍ട്ടെല്‍ നാലു വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തകര്‍പ്പന്‍ ബൗളിങ്ങും ബാറ്റിങ്ങും കാഴ്ചവെച്ച താരം ഏഴ് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഹോളണ്ടിനുവേണ്ടി സ്‌കോട്ട് എഡ്‌വര്‍ഡ്‌സ് 49 പന്തില്‍ 33 റണ്‍സും ബാസ് ഡി ലീഡ് 44 പന്തില്‍ നിന്ന് 27 റണ്‍സും സിബ്രാന്‍ഡ് എങ്കള്‍ബ്രച്ച് 35 പന്തില്‍ നിന്ന് 23 റണ്‍സും നേടിയാണ് സ്‌കോര്‍ ഉയര്‍ത്തിയത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നേപ്പാള്‍ ആണ് ഉള്ളത്. ആദ്യ മത്സരത്തില്‍ കാനഡയെയാണ് നേപ്പാള്‍ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ നമീബിയയോട് തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ നെതര്‍ലന്‍സിനെതിരെ വിജയം ഉറപ്പിക്കുകയായിരുന്നു നേപ്പാള്‍.
Content Highlight: Nepal wins against Netherlands