കാഠ്മണ്ഡു: ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലിയും അംഗീകരിച്ചു. 55 വോട്ടുകളാണ് ഭൂപടത്തിന്റെ ബില്ലിനകൂലമായി വോട്ട് ചെയ്തത്. ദേശീയ അംസബ്ലിയില്‍ ഒരാള്‍ പോലും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തില്ല.
ഭൂപടത്തിന്റെ ബില്‍ നേരത്തെ നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്. ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം.
ദേശീയ അംസബ്ലി ബില്‍ പാസാക്കിയ ശേഷം ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷമാണ് ബില്‍ ഭരണഘടനയില്‍ ചേര്‍ക്കുക. ഭൂപടം നിലനില്‍ക്കുന്നതല്ലെന്നും അതിര്‍ത്തി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ധാരണയ്ക്ക് എതിരാണെന്നുമാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ