| Tuesday, 20th April 2021, 5:44 pm

കുംഭമേളയില്‍ പങ്കെടുത്തു മടങ്ങി; നേപ്പാള്‍ മുന്‍ രാജാവിനും രാജ്ഞിക്കും കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: കുഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജ്ഞി കോമള്‍ രാജ്യ ലക്ഷ്മി ദേവിക്കും മുന്‍ രാജാവ് ഗ്യാനേന്ദ്രയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഏപ്രില്‍ 11നാണ് ഇവര്‍ ഹരിദ്വാറിലെത്തിയത്. തുടര്‍ന്ന് ഗ്യാനേന്ദ്ര നിരഞ്ജനി സന്യാസ സമൂഹത്തിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ കൈലാസാനന്ദ ഗിരി മഹാരാജുമായും മറ്റു തീര്‍ത്ഥാടകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ചടങ്ങില്‍ പങ്കെടുക്കവെ ഗ്യാനേന്ദ്ര മാസ്‌ക് ധരിക്കാതെ സന്യാസിമാരുമായി ഇടപഴകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കുംഭമേളയിലെ ഷാഹി സ്‌നാനിന് തൊട്ടുമുമ്പുള്ള നിരഞ്ജനി അഖാര സന്യാസി സമൂഹവുമൊത്തുള്ള റാലിയിലും പങ്കെടുത്തിരുന്നു.

2008ലാണ് നേപ്പാളിന്റെ രാജ ഭരണം ഇല്ലാതായത്. നേപ്പാളിലെ ഹിന്ദു രാജവംശത്തിലെ അവസാന രാജാവായിരുന്നു ഗ്യാനേന്ദ്ര.

കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കുംഭമേള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nepal’s former King Gyanendra tests COVID-19 positive after Kumbh Mela visit

We use cookies to give you the best possible experience. Learn more