കാഠ്മണ്ഡു: ഇന്ത്യയുടെ മര്‍മ്മ പ്രധാനമായ മൂന്ന് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളിന്റെ രഷ്ട്രീയ ഭൂപടത്തില്‍ വരുത്തിയ മാറ്റത്തിന് പിന്നാലെ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി.
സര്‍ക്കാറിനെ അട്ടിമറിച്ച് തന്നെ പുറത്താക്കാനുള്ള ശ്രമം അണിയറയില്‍ ശക്തമാണെന്ന് ഒലി ആരോപിച്ചു.
” എന്നെ അധികാരത്തില്‍ നിന്നും പുറന്താള്ളാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ ആ ശ്രമമൊന്നും നടക്കാന്‍ പോകുന്നില്ല,” ഒലി പറഞ്ഞു.
രാജിവെക്കാന്‍ തന്നോട്ട് ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അത്തരത്തിലുള്ള നീക്കം നടക്കുന്നതായുള്ള വിവരം കിട്ടിയിട്ടുണ്ടെന്ന് ഒലി പറഞ്ഞു.
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന അന്തരിച്ച മദന്‍ ഭണ്ഡാരിയുടെ 69-ാം ജന്‍മദിനത്തില്‍ നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ഒലി.
എംബസികളിലും ഹോട്ടലുകളിലുമായി പല നീക്കങ്ങളും നടക്കുന്നുണ്ട്. ദല്‍ഹിയില്‍ നിന്നുള്ള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും ഒലി പറഞ്ഞു. തന്നെ പുറത്താക്കാനുള്ള കളികളില്‍ ചില നേപ്പാളി നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത വളരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ വിട്ടുനിന്ന ഒലിക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാര്‍ പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ