ടി-20 ലോകകപ്പിന് മുന്നോടിയായി നേപ്പാള്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നു. നേപ്പാള്‍, ഗുജറാത്ത്, ബറോഡ ടീമുകള്‍ തമ്മില്‍ നടക്കുന്ന ഫ്രണ്ട്ഷിപ്പ് കപ്പ് ട്രൈ സീരിസിനായാണ് നേപ്പാള്‍ ഇന്ത്യയിലെത്തുന്നത്.
മാര്‍ച്ച് 31നാണ് സീരീസ് ആരംഭിക്കുന്നത്. ഏപ്രില്‍ ഏഴിനാണ് ഫൈനല്‍ മത്സരം.
2024 ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിന് മുമ്പ് ഇത്തരത്തില്‍ ഒരു പരമ്പര കളിക്കുന്നത് നേപ്പാളിനെ സംബന്ധിച്ച് ഏറെ ഗുണകരമാണ്.
ആഭ്യന്തര തലത്തില്‍ ഏറെ അനുഭവ സമ്പത്തുള്ള രണ്ട് ടീമുകള്‍ക്കെതിരെ കളിക്കുന്നത് നേപ്പാളിനും തങ്ങളുടെ കോണ്‍ഫിഡന്‍സ് ലെവല്‍ വര്‍ധിപ്പിക്കാനും ശക്തി-ദൗര്‍ബല്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനും സഹായിക്കും.
ഏഷ്യന്‍ ക്വാളിഫയര്‍ വിജയിച്ചാണ് നേപ്പാള്‍ ലോകകപ്പിന് യോഗ്യത നേടിയത്. ഒമാനാണ് ഏഷ്യന്‍ ക്വാളിഫയറില്‍ നിന്നും ജയിച്ചെത്തിയ മറ്റൊരു ടീം.
ജൂണ്‍ നാലിനാണ് ലോകകപ്പില്‍ നേപ്പാളിന്റെ ആദ്യ മത്സരം. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.
ജൂണ്‍ 12ന് സെന്‍ട്രല്‍ ബോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെയും 15ന് അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയെയും നേപ്പാള്‍ നേരിടും.