അര്‍ണോസ് വേല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ടി-20 മത്സരത്തില്‍ ബംഗ്ലാദേശിന് 21 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 19.3 ഓവറില്‍ 106 റണ്‍സ് നേടാനാണ് ബംഗ്ലാദേശില്‍ സാധിച്ചത്. എന്നാല്‍ 19.2 ഓവറില്‍ ബംഗ്ലാദേശ് നേപ്പാളിനെ ഓള്‍ ഔട്ട് ആക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ 8ലും ബംഗ്ലാദേശ് എത്തിയിരിക്കുകയാണ്.
Bangladesh through to the Super Eights at #T20WorldCup 2024 🔥#T20WorldCup | #BANvNEP | 📝 https://t.co/IM9uaM1JIf pic.twitter.com/akcKdfadbd
— ICC (@ICC) June 17, 2024
പക്ഷെ ബംഗ്ലാദേശിനെ 106 റണ്‍സില്‍ തളച്ച നേപ്പാളിനെ തേടിയാണ് ഇപ്പോള്‍ തകര്‍പ്പന്‍ നേട്ടം എത്തിയിരിക്കുന്നത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു അസോസിയേറ്റ് ടീമിനെതിരെ ഒരു ഫുള്‍ മെമ്പര്‍ ടീം നേടുന്ന ഏറ്റവും മോശം സ്‌കോറാണ് ബംഗ്ലാദേശിന് നേടാന്‍ സാധിച്ചത്. ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളതാ ഇംഗ്ലണ്ടാണ്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു അസോസിയേറ്റ് ടീമിനെതിരെ ഒരു ഫുള്‍ മെമ്പര്‍ ടീം നേടുന്ന ഏറ്റവും മോശം സ്‌കോര്‍.
ടീം, എതിരാളി, സ്‌കോര്‍, വര്‍ഷം
ഇംഗ്ലണ്ട് – നെതര്‍ലാന്‍ഡ്‌സ് – 88 – 2014
ബംഗ്ലാദേശ് – നേപ്പാള്‍ – 106* – 2024
ബംഗ്ലാദേശ് – ഹോംങ്‌കോം – 108
ശ്രീലങ്ക – നമീബിയ – 108 – 2022
ബംഗ്ലാദേശിനു വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഷക്കീബ് അല്‍ ഹസനാണ്. 22 പന്തില്‍ 17 റണ്‍സാന്‍ താരം നേടിയത്. മുഹമ്മദുള്ളയും റാഷിദ് ഹുസൈനും 13 റണ്‍സ് നേടിയപ്പോള്‍ ജേക്കര്‍ അലിയും ടസ്‌കിന്‍ അഹമ്മദും 12 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. റാഷിദ് ഹുസൈന്‍ നേടിയ ഒരു സിക്‌സര്‍ മാത്രമായിരുന്നു ബംഗ്ലാദേശില്‍ മത്സരത്തില്‍ അവകാശപ്പെടാന്‍ ഉണ്ടായത്.
നേപ്പാളിന്റെ ശക്തമായ ബൗളിങ്ങില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. സോംപാല്‍ കാമി മൂന്ന് ഓവറില്‍ 10 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപേന്ദ്ര സിങ് 3.3 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടി. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, സന്ദീപ് ലാമിച്ചാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
നിലവില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ നേപ്പാള്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയിരിക്കുന്നത്. 13 റണ്‍സ് നേടിയ ആസിഫ് ഷെയ്ഖ് 17 റണ്‍സ് നേടി പുറത്തായപ്പോള്‍ കുശാല്‍ ഭൂര്‍ട്ടല്‍ നാലു റണ്‍സിനും അനില്‍കുമാര്‍ ഷാ പൂജ്യം റണ്‍സിനും കളം വിട്ടു. ക്യാപ്റ്റന്‍ രോഹിത് പൗഡലിനും സന്ദീപ് ജോറായിക്കും കേവലം ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
BANGLADESH QUALIFIED INTO SUPER 8 OF THE T20I WORLD CUP 🏆 pic.twitter.com/gvXF4VIG49
— Johns. (@CricCrazyJohns) June 17, 2024
നേപ്പാളിന് വേണ്ടി കുശാല്‍ മല്ല 27 റണ്‍സും എട്ട് റണ്‍സുമായി ദീപേന്ദ്ര സിങ് ഐറി 25 റണ്‍സുമെടുത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്ന് ഗുല്‍സാം ജാ, സോംപാല്‍, അഭിനാഷ് ബോറ എന്നിവര്‍ പൂജ്യം റണ്‍സിന് പുരത്തായതോടെ നേപ്പാശ്# തകരുകയായിരുന്നു.
ബംഗ്ലാദേശിനു വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവച്ചത് തന്‍സീം ഹസന്‍ സാക്കിബ് ആണ്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം നാല് വിക്കറ്റാണ് താരം നേടിയത്. 1.75 എന്ന് സ്വപ്നതുല്യമായ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. തുടര്‍ന്ന് മുസ്ഥഫിസൂര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും ഷക്കീഹ് രണ്ട് വിക്കറ്റും നേടി.
Content Highlight: Nepal In Record Achievement In t20 World Cup 2024