പാട്‌ന: ബിഹാറില്‍ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ. ഇതിന് മുന്‍പ് ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഗണ്ഡക് അണക്കെട്ടിന് 36 ഗേറ്റുകളാണുള്ളത്. ഇതില്‍ 18 എണ്ണം നേപ്പാളിലേക്കാണ്. പ്രളയസാധ്യത മുന്നില്‍ക്കണ്ടാണ് നേപ്പാളിന്റെ നീക്കമെന്ന് സഞ്ജയ് ഝാ പറഞ്ഞു. ലാല്‍ ബാകേയ നദി നിറഞ്ഞുകവിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ബിഹാറിന്റെ പകുതി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും ഝാ പറഞ്ഞു.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ