നേപ്പാള്‍-കാനഡ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.
ട്രിബുവന്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കാനഡ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാനഡ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്.
കാനഡയുടെ ബാറ്റിങ്ങില്‍ ആരോണ്‍ ജോണ്‍സണ്‍ 62 പന്തില്‍ 65 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളും രണ്ട് സിക്‌സറുകളുമാണ് ജോണ്‍സന്റെ ബാറ്റില്‍ നിന്നും പിറന്നത്. നവനീത് ദാലിവാള്‍ 60 പന്തില്‍ 46 റണ്‍സും ശ്രേയസ്സ് മോവ 42 പന്തില്‍ 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
നേപ്പാള്‍ ബൗളിങ് നിരയില്‍ നായകന്‍ രോഹിത് പൗഡല്‍, കുശാല്‍ മാള എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യ പത്ത് ഓവറില്‍ 72 റണ്‍സാണ് നേപ്പാള്‍ നേടിയത്. ഇതിന് പിന്നാലെയാണ് ഞാന്‍ നെപ്പാള്‍ റെക്കോഡ് നേട്ടം സ്വന്തം പേരില്‍കുറിച്ചത്. ഏകദിന ചരിത്രത്തില്‍ നേപ്പാളിന്റെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍ ആണിത്.
ഇതിനുമുമ്പ് 2021ല്‍ ഒമാനിനെതിരെ 10 ഓവറില്‍ നേടിയ 69 റണ്‍സായിരുന്നു നേപ്പാളിന്റെ പവര്‍പ്ലെയിലെ ഉയര്‍ന്ന സ്‌കോര്‍. ഈ നേട്ടമാണ് നേപ്പാള്‍ കാനഡക്കെതിരെയുള്ള മത്സരത്തില്‍ മറികടന്നത്.
നേപ്പാള്‍ സ്‌കോര്‍ 4.5 ഓവറില്‍ 55 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആസിഫ് ഷെയ്ഖിനെ നേപ്പാളിന് നഷ്ടമായി. 16 പന്തില്‍ പത്ത് റണ്‍സുമായാണ് താരം പുറത്തായത്.
6.3 സ്‌കോര്‍ 64ല്‍ നില്‍ക്കുമ്പോള്‍ അനില്‍കുമാര്‍ ഷായയേയും നേപ്പാളിന് നഷ്ടമായി എന്നാല്‍ പിന്നീട് വന്നവര്‍ നേപ്പാളിനെ റെക്കോഡ് നേട്ടത്തിലേക്ക് എത്തിക്കുകയായിരുന്നു.
Content Highlight: Nepal cricket team create a new record.