ജൂണ്‍ ഒന്ന് മുതല്‍ 29 വരെ യു.എസ്.എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന 2024 ടി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് നേപ്പാള്‍.
മത്സരത്തില്‍ നേപ്പാളിനെ രോഹിത് പൗഡല്‍ നയിക്കും. മിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് നേപ്പാള്‍. താരങ്ങള്‍ ഭേദപ്പെട്ട പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്ന ആരിഫ് ഷെയ്ഖ്, ബിബേക് യാദവ്, ആകാശ് ചന്ദ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. നേപ്പാളിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കളിക്കാരനായ സന്ദീപ് ലാമിച്ചാന്‍ നിലവില്‍ ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ ടീമില്‍ ഇടം നേടിയിട്ടില്ല.
ഈയിടെ നേപ്പാള്‍ ടി-20യില്‍ തങ്ങളുടെ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മാസം, ഖത്തറിനെതിരെ ഒരു ഓവറില്‍ ആറ് സിക്സറുകള്‍ പറത്തുന്ന മൂന്നാമത്തെ ബാറ്ററായിയി ദിപേന്ദ്ര സിങ് ഐറി മാറി. ഇതോടെ വമ്പന്‍മാരുമായി കൊമ്പ്‌കോര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് നേപ്പാള്‍.
2024ലെ ഐ.സി.സി ടി-20 ലോകകപ്പിനുള്ള നേപ്പാള്‍ ടീം:
രോഹിത് പൗഡല്‍ (സി), ആസിഫ് ഷെയ്ഖ്, അനില്‍ കുമാര്‍ ഷാ, കുശാല്‍ ഭൂര്‍ട്ടല്‍, കുശാല്‍ മല്ല, ദിപേന്ദ്ര സിങ് ഐറി, ലളിത് രാജ്ബന്‍ഷി, കരണ്‍ കെസി, ഗുല്‍ഷന്‍ സാ, സോംപാല്‍ കാമി, പ്രതിസ് ജിസി, സുന്ദീപ് ജോറ, അബിനാഷ് ബോഹാര, സാഗര്‍ ധക്കല്‍, കമല്‍ സിങ് ഐറി
Content highlight: Nepal Announces T20 World Cup Squad