നേപ്പാളില്‍ എട്ടുമലയാളികള്‍ മരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍ ; മൃതദേഹങ്ങള്‍ ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും
national news
നേപ്പാളില്‍ എട്ടുമലയാളികള്‍ മരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍ ; മൃതദേഹങ്ങള്‍ ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 11:51 pm

കാഠ്മണ്ഡു: നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു.

നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്. നാല്കുട്ടികളടക്കം മരിച്ച എട്ടുപേരുടെയുംമൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും.

നിലവില്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദമാനിലെ റിസോര്‍ട്ടിലാണ് നാല് കുട്ടികള്‍ അടക്കം ഏട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

ഇന്ദുരഞ്ജിത്ത്, പ്രബിന്‍കുമാര്‍, ശരണ്യ, ശ്രീഭദ്ര, അഭിനവ് സൊറായു, അഭി നായര്‍, വൈഷ്ണവ് രഞ്ജിത്ത്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍മോണോക്സൈഡ് ആണ് മരണകാരണമെന്നാണ് നിഗമനം.

എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നെന്നും ശ്വാസതടസ്സമാകാം മരണ കാരണമെന്നും എസ്.പി സുശീല്‍ സിംങ് റാത്തോര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video