ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയതിന് പിന്നാലെ പുതിയ പ്രകോപനവുമായി നേപ്പാള്‍. പുതുക്കിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ പ്രദേശങ്ങളിലെ അവകാശവാദം ഉറപ്പിക്കാനുള്ള നേപ്പാളിന്റെ പുതിയ നീക്കം.
പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം അച്ചടിച്ച് വന്നിരിക്കുന്നത് പുതുക്കിയ ഭൂപടമാണ്.
മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം തന്നെ അച്ചടിക്കുമെന്ന് നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്‌റിയാല്‍ അറിയിച്ചു.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ നേരത്തെ നേപ്പാള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തിയിരുന്നു.
ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഉത്തരാഖണ്ഡിലുള്ള ഈ മൂന്നു ഭാഗങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കി പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്റില്‍ ജനപ്രതിനിധി സഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്.
ഇന്ത്യയും നേപ്പാളും തമ്മില്‍ 1800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക