| Wednesday, 8th July 2020, 5:34 pm

മൂന്ന് കോടി കാഴ്ചക്കാരുമായി നഞ്ചിയമ്മയുടെ കലക്കാത്ത പാട്ട്; സച്ചിയെ ഓര്‍മ്മിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി:ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന നഞ്ചിയമ്മയുടെ ഗാനം മൂന്ന് കോടി കാഴ്ച്ചക്കാരുമായി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. നഞ്ചിയമ്മ ഒരേ സമയം പാടുകയും അഭിനയിക്കുകയും ചെയ്ത ചിത്രത്തില്‍ നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി ഈണം നല്‍കിയ നാലുപാട്ടുകളാണ് ഉള്ളത്.

ചിത്രത്തിന്റെ സംവിധായകനായ സച്ചിയെ ഓര്‍മ്മിച്ചുകൊണ്ട് പൃഥ്വിരാജാണ് ഗാനം മൂന്ന് കോടി കാഴ്ചക്കാരെത്തിയ കാര്യം അറിയിച്ചത്. പ്രിയ സച്ചി എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ് നിങ്ങളുടെ ഈ സൃഷ്ടി എന്നും പൃഥ്വി പങ്കുവെച്ച ചിത്രത്തില്‍ പറയുന്നു. ജേക്‌സ് ബിജോയ് ആയിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം.

ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനും ആയിരുന്നു ചിത്രത്തില്‍ എത്തിയത്. കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്.

ഗൗരി നന്ദ, അന്ന രാജന്‍,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍, ഷാജു ശ്രീധര്‍, പഴനി സ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

We use cookies to give you the best possible experience. Learn more