തിരുവനന്തപുരം: നേമത്ത് മത്സരിക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചെന്നിത്തല തന്നോട് വ്യക്തിപരമായാണ് ആവശ്യം ഉന്നയിച്ചതെന്നും എന്നാല്‍ താനാണ് വേണ്ട എന്നുപറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചെന്നിത്തല എന്നോട് നേമത്ത് മത്സരിക്കാന്‍ തയ്യാറാണ് എന്നുപറഞ്ഞിരുന്നു. ഞാനാണ് ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന് പറഞ്ഞത്’, മുല്ലപ്പള്ളി പറഞ്ഞു.
നേരത്തെ നേമത്ത് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നേമത്ത് നിലവില്‍ വടകര എം.പിയായ കെ. മുരളീധരനാണ് മത്സരിക്കുക എന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചു.
സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിനുതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെപിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, കുണ്ടറ, പട്ടാമ്പി, വട്ടിയൂര്‍കാവ്, തവനൂര്‍ എന്നീ പട്ടികകളാണ് ബാക്കിയുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nemom Mullappally Ramachandran Ramesh Chennithala Kerala Election 2021