നേമത്ത് എന്‍.ഡി.എയ്ക്ക് 0.10 ശതമാനം മുന്‍തൂക്കം; ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മനോരമ പ്രീപോള്‍ സര്‍വേ
Kerala News
നേമത്ത് എന്‍.ഡി.എയ്ക്ക് 0.10 ശതമാനം മുന്‍തൂക്കം; ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മനോരമ പ്രീപോള്‍ സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 10:00 pm

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ ശക്തമായ പോരാട്ടമെന്ന് മനോരമ പ്രീ പോള്‍ സര്‍വേഫലം. നേമത്ത് ബിജെപിക്കാണ് നേരിയ ഭൂരിപക്ഷമെന്ന് പറയുന്നത്. 41.3 ശതമാനം എന്‍.ഡി.എ ജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ 41.2 ശതമാനം പേര്‍ എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കുന്നത്.

നേമത്ത് എന്‍.ഡി.എയ്ക്ക് 0.10 ശതമാനം മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. 16.8 ശതമാനം മാത്രമാണ് യു.ഡി.എഫിന് സാധ്യത പ്രവചിക്കുന്നത്.

വി. ശിവന്‍കുട്ടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ മത്സരത്തിനിറങ്ങുമ്പോള്‍, കുമ്മനം രാജശേഖരനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരത്തും എന്‍.ഡി.എയ്ക്ക് നേരിയ മുന്‍തൂക്കമെന്ന് സര്‍വേ ഫലം. 32.5 ശതമാനമാണ് എന്‍.ഡി.എയെ പിന്തുണയ്ക്കുമ്പോള്‍ 30.4ശതമാനമാണ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നത്.

യു.ഡി.എഫ് തിരുവനന്തപുരത്തും മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രവചനം. വി. എസ് ശിവകുമാര്‍ ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. നടന്‍ കൃഷ്ണകുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫിന്റെ വി. കെ പ്രശാന്ത് നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം. യു.ഡി.എഫ് രണ്ടാം സ്ഥാനത്തും എന്‍.ഡി.എ മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് സര്‍വേഫലത്തില്‍ പറയുന്നത്.

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് വട്ടിയൂര്‍കാവ്. വീണ എസ്. നായരാണ് ഇത്തവണ പ്രശാന്തിനെതിരെ മത്സരിക്കുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കെ മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സി.പി.ഐ.എമ്മിന്റെ വി. കെ പ്രശാന്ത് ജയിച്ചത്.

മനോരമന്യൂസ് വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലത്തിന്റെ നാലാംഭാഗമാണ് ബുധനാഴ്ച പുറത്തുവിട്ടത്.കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഫലമാണ് രണ്ടാം ദിവസം പുറത്തുവിടുന്നത്. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

തിരുവനന്തപുരത്ത് വര്‍ക്കലയും ആറ്റിങ്ങലും ആറ്റിങ്ങലും സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്.

കൊല്ലം ജില്ലയില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും സിപിഐഎമ്മിന് ലഭിക്കില്ലെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. 11 മണ്ഡലങ്ങളില്‍ ഏഴും സി.പി.ഐ.എമ്മിന് ലഭിക്കുമ്പോള്‍, നാലെണ്ണം യു.ഡി.എഫിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nemom constituency will continue by NDA says manorama Prepoll survey