തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹൈക്കമാന്റിനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
നേരത്തെ നേമത്ത് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നിലവില്‍ കേരളത്തില്‍ ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. വി. ശിവന്‍കുട്ടിയാണ് നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനായിരിക്കും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
നേമത്ത് മത്സരിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ സിറ്റിംഗ് സീറ്റായ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ.മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക