വെറുതെിരുന്ന യുവരാജ് സിങ്ങിനെ ചൊറിഞ്ഞ് അടുത്ത ആറു ബോളില്‍ ബ്രോഡിനിട്ട് സിക്‌സര്‍ താങ്ങിച്ച ഫ്‌ലിന്റോഫിനെ ഓര്‍മ്മവന്നു ഇന്നലെ സത്യത്തില്‍ അടൂരിന്റെ മറുപടികള്‍ വായിച്ചപ്പോള്‍.
ഏതൊരു പൗരനും ചെയ്യേണ്ടുന്ന ഒന്ന്, ആള്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുക. അത് വൃത്തിയായി ചെയ്ത് സ്വന്തം വഴിയേ പോവുന്ന അടൂര്‍. . .അതാ പിന്നില്‍ നിന്നൊരു ചന്ദ്രയാന്‍.
‘ ആരെങ്കിലും ടിക്കറ്റ് വാങ്ങിച്ചു തന്നാല്‍ ചന്ദ്രനിലേക്ക് പോകാം. ‘
ഒരു സിക്‌സേ.
‘ നേരത്തെ പാക്കിസ്ഥാനിലേക്കാണല്ലോ അയച്ചുകൊണ്ടിരുന്നത്. അവിടെ നിറഞ്ഞെന്ന് തോന്നുന്നു ‘
രണ്ട് സിക്‌സേ. .
‘ വീടിനു മുന്നില്‍ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്കൊപ്പം ഞാനും ചേരാം. എപ്പൊ വേണമെങ്കിലും. .ഞാന്‍ ഉറങ്ങുന്ന സമയം അല്ലെങ്കില്‍ ‘
മൂന്ന് സിക്‌സേ. . .
‘ പലരും ചോദിക്കുന്നുണ്ട്. ഇതിനു മുന്‍പ് എന്താ പ്രതികരിക്കാഞ്ഞതെന്ന്.ഞങ്ങള്‍ പ്രതികരണ തൊഴിലാളികളൊന്നുമല്ല ‘
നാലേ.. . .
‘ കേന്ദ്രത്തില്‍ നിന്ന് ഒന്നും കിട്ടാത്തതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പറയുന്നത് അദ്ദേഹത്തിനിതിനെപ്പറ്റി അറിയാത്തതുകൊണ്ടാണ് .എനിക്കിനി കിട്ടാനായി ഒരവാര്‍ഡുമില്ല ‘
5. . .
‘ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഏതാണ്ട് എല്ലാ അവാര്‍ഡും കിട്ടിയിട്ടുണ്ട്. പുതിയതായിട്ട് ഒന്നുമില്ല. അല്ലെങ്കില്‍ വല്ല ജിലേബിയോ ആഹാരസാധനങ്ങളോ അവിടെനിന്ന് പാഴ്‌സലായി അയച്ചാല്‍ മതി. . . . ‘
ഓവര്‍ മുഴുവനും സിക്‌സേ. . . .
രാജ്യത്തീന്ന് പാക്കിസ്ഥാനിലോട്ടും ഭൂമി വിട്ടുമൊക്കെ പൊക്കോളാന്‍ പറഞ്ഞപ്പൊ തിരിച്ച് അടൂരൊന്നും പറയാനിടയില്ലെന്നായിരിക്കും കരുതിയത്
ഇത് വെറും മാസല്ല കൊലമാസാണ്