Advertisement
Entertainment news
ജയിലറില്‍ നിന്ന് ആ സീന്‍ കട്ട് ചെയ്ത് കളഞ്ഞു: നെല്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 17, 02:33 am
Thursday, 17th August 2023, 8:03 am

തിയേറ്ററില്‍ ആവേശകരമായി മുന്നേറുകയാണ് നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത രജിനികാന്ത് ചിത്രം ജയിലര്‍.

ചിത്രത്തിന്റെ റിലീസിന് ശേഷം ജയിലറിന്റെ വിശേഷങ്ങളും ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെക്കുകയാണ് സംവിധായകന്‍. സിനിമയുടെ ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം എടുത്ത സീന്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ലായെന്നാണ് നെല്‍സണ്‍ പറയുന്നത്.

ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇക്കാര്യം പറഞ്ഞത്. രജിനികാന്ത് തന്നെ കംഫര്‍ട്ട് ആക്കി തന്നെ വെച്ചുവെന്നും അദ്ദേഹം പറയുന്നു.

‘സിനിമയുടെ ഷൂട്ടിങ്ങില്‍ ആദ്യം എടുത്ത സീന്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല, അതൊരു പൊലീസ് സ്റ്റേഷന്‍ സീനായിരുന്നു. ഫുള്‍ സീന്‍ എടുത്തു പക്ഷെ പിന്നീട് അത് ആവശ്യമില്ലായെന്ന് തോന്നി അതാണ് കട്ട് ചെയ്ത് കളഞ്ഞത്,’ നെല്‍സണ്‍ പറയുന്നു.

‘രജിനി സാര്‍ ഷൂട്ടിങ്ങിന് മുമ്പ് തന്നെ കമ്പനിയായിരുന്നു, അതുകൊണ്ട് തന്നെ ഇത്രയും വലിയ നടനെ വെച്ചാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയിട്ടില്ല, സംവിധായകര്‍ക്ക് സ്‌ട്രെസ് കോടുക്കരുതെന്നാണ് അദ്ദേഹം വിചാരിക്കുന്നത്,’ നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. റിലീസ് ചെയ്ത് ആറു ദിവസം പിന്നീടുമ്പോഴും വലിയ തിരക്കാണ് തിയേറ്ററുകളില്‍ ചിത്രത്തിന് അനുഭവപ്പെടുന്നത്.

വരും ദിവസങ്ങളില്‍ കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്റെ കളക്ഷന്‍ റെക്കോഡുകള്‍ ജയിലര്‍ തുരുത്തി കുറിക്കും എന്നാണ് കരുതുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Nelson Dilpkumar talking about the Deleted scene in the jailer movie