ജയിലര്‍ സര്‍വകാല റെക്കോഡ് കളക്ഷനോടെ തിയേറ്ററുകളെ പൂരപറമ്പാക്കുമ്പോള്‍ വിജയിയെ നായകനാക്കിയെടുത്ത മുന്‍ ചിത്രം ബീസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുകയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലിപ്കുമാര്‍.
2022 ല്‍ ഏറെ ഹൈപ്പോടെയെത്തിയ നെല്‍സണ്‍-വിജയ് ചിത്രം ബീസ്റ്റ് ദളപതി ആരാധകരെ പോലും തൃപ്തിപ്പെടുത്താതെ പോവുകയായിരുന്നു. ബീസ്റ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.
ആറ്, ഏഴ് മാസം കൂടി സമയമെടുത്ത് നന്നായി ചെയ്തിരുന്നെങ്കില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും സിനിമ തീരുന്ന സമയത്തെ സംബന്ധിച്ച് തനിക്കുണ്ടായ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്നും കൊവിഡ് കാരണം വിചാരിച്ചതു പോലെ ചിത്രീകരണം നടന്നില്ല എന്നുമാണ് നെല്‍സണ്‍ പറഞ്ഞത്.
‘വി.എഫ്.എക്‌സ് കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. ചിത്രീകരിക്കാന്‍ സീനുകള്‍ ബാക്കിയുണ്ടായിരുന്നു,
ആറ്, ഏഴ് മാസം കൂടി സമയമെടുത്ത് നന്നായി ചെയ്തിരുന്നെങ്കില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. സിനിമ തീരുന്ന സമയത്തെ സംബന്ധിച്ച് എനിക്കുണ്ടായ കണക്കുകൂട്ടല്‍ തെറ്റിപ്പോയി കൊവിഡ് കാരണം വിചാരിച്ചതു പോലെ ചിത്രീകരണം നടന്നില്ല,’ നെല്‍സണ്‍ പറയുന്നു.
ഫിലിം കമ്പാനിയനിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്പോഴും വലിയ തിരക്കാണ് തിയേറ്ററുകളില്‍ ചിത്രത്തിന് അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളില്‍ കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്റെ കളക്ഷന്‍ റെക്കോഡുകള്‍ ജയിലര്‍ തുരുത്തി കുറിക്കും എന്നാണ് കരുതുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Nelson dilipkumar says that he didn’t get the time to shoot beast movie