കോഴിക്കോട്: അവസാനം ഇംഗ്ലീഷ് ശൈലിയോടും ഇംഗ്ലീഷ് പരിശീലകരോടും ബ്ലാസ്‌റ്റേഴ്‌സ് ബൈ പറഞ്ഞു. ഇത്തവണ വരുന്നത് പോര്‍ച്ചുഗീസ് പരിശീലകന്‍ നെലോ വിന്‍ഗാദയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ് പ്രേമത്തോട് ആരാധകരടക്കം നിരവധിത തവണ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നെലോയുടെ ശൈലിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പുതിയ മുഖം കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് ടീം മാനേജ്മെന്‍റ്.
പരിശീലകര്‍ക്കിടയില്‍ പ്രഫസര്‍ എന്നറിയപ്പെടുന്ന നെലോ ചില്ലറക്കാരനല്ല. 2016 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകനായ നെലെ 1996ല്‍ സൗദിക്ക് ഏഷ്യാകപ്പും 1998ല്‍ സൗദിയുടെ ലോകകപ്പ് പ്രവേശനത്തിലും ചാണക്യനായിരുന്നു. നിലവില്‍ ഇറാന്റെ പരിശീലക സംഘത്തോടൊപ്പമാണ് നെലോ.
പോര്‍ച്ചുഗീസ് ക്ലബ് ബെലെനെന്‍സെസിന്റെ പരിശീലകനായാണ് കരിയര്‍ തുടങ്ങുന്നത്. പിന്നീട് 1982-83 സീസണില്‍ കൗയ്മ്പ്ര അക്കാദമിയുടെ പരിശീലകനായി. 1986-87 സീസണില്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 20യുടെ സഹപരിശീലകനായി ചുമതലയേറ്റു. കാര്‍ലോസ് ക്വിറോസിന്റെ സഹപരിശീലകനായ നെലോ പിന്നീട് മുഖ്യ പരിശീലകനായി. മുഖ്യ പരിശീലകനായിരിക്കെ 1995ലെ ലോക യുത്ത് ചാംപ്യന്‍ഷിപ്പില്‍ പറങ്കികളെ മൂന്നാമതെത്തിക്കാന്‍ നെലോയ്ക്കാ സാധിച്ചു.
ALSO READ: കൊമ്പന്‍മാരെ മേയ്ക്കാന്‍ പ്രഫസര്‍ എത്തും; പ്രതീക്ഷയോടെ ആരാധകരും ടീമും
96ലാണ് സൗദിയുടെ പരിശീലകനാകുന്നത്. നെലോയുടെ തന്ത്രങ്ങളില്‍ സൗദി 1996ല്‍ ഏഷ്യാകപ്പ് ജേതാക്കളാകുകയും 1998ല്‍ ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു.
എന്നാല്‍ സൗദി പുറത്താക്കിയതോടെ ബെന്‍ഫിക്കയുടെ സഹപരിശീലകനായി ജോലി ചെയ്തു. പിന്നീട് പോര്‍ച്ചുഗീസി ക്ലബ് മരിറ്റിമോയുടെ പരിശീലകനായ നെലോ ടീമിനെ 2003ലെ പോര്‍ച്ചുഗീസ് കപ്പ് ഫൈനലില്‍ എത്തിച്ചു. നെലോയുടെ മികവ് അറിയുന്ന കാര്‍ലോസ് റയല്‍ മാഡ്രിഡ് ക്ലബിന്റെ സഹപരിശീലക സ്ഥാനം ഓഫര്‍ ചെയ്‌തെങ്കിലും അദ്ദേഹമത് നിരസിച്ചു.
2003ല്‍ ഈജിപ്ഷ്യന്‍ ക്ലബ് സമലെക്കിന്റെ പരിശീലനക്കുപ്പായം ഏറ്റെടുത്തു. ടീമിനെ ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ്, സൗദി- ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ്, ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ജേതാക്കളാക്കിയത് നെലോയുടെ തന്ത്രങ്ങളായിരുന്നു.
പിന്നീട് എത്തിയ ഇറാനില്‍ നെലോയ്ക്ക് വിജയിക്കാനായില്ല. ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ വിയറ്റ്‌നാമിനോട് ഇറാന്‍ തോറ്റു. ഇറാന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ നാണംകെട്ട ടൂര്‍ണമെന്റായിരുന്നു 2014 ഏഷ്യാകപ്പ്.
2016ലാണ് നെലോ ആദ്യമായി ഇന്ത്യയിലെത്തുന്നത്. നോര്‍ത്ത് ഈസ്‌ററിന്റെ പരിശീലകനായിട്ടായിരുന്നു അരങ്ങേറ്റം. എന്നാല്‍ 2017 മേയില്‍ മലേഷ്യന്‍ ടീമിന്റെ ക്ഷണം ലഭിച്ചതോടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് രാജിവെച്ചു. മലേഷ്യയിലും നെലോയുടം പ്രകടനം മോശമായിരുന്നു. 2019 ഏഷ്യാകപ്പ് യോഗ്യതയും നെലോയ്ക്ക് കീഴില്‍ മലേഷ്യയ്ക്കായില്ല.
പരിശീലനക്കുപ്പായത്തില്‍ ഏഴ് കിരീടങ്ങള്‍ നെലോ നേടിയിട്ടുണ്ട്. ഇതിന് പുറമെ പോര്‍ച്ചുഗല്‍ അണ്ടര്‍-20 ടീമിനെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ മൂന്നാമതെത്തിച്ചതും ജോര്‍ദാനെ വെസ്റ്റ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പാക്കിയതും ഉള്‍പ്പെടും.
4-1-4-1 ശൈലിയിലാണ് നോലെ ടീമിനെ കളിപ്പിക്കുക. കളിക്കാരേയും ലീഗിന്റെ ശൈലിയും മനസ്സിലാക്കി തന്ത്രങ്ങള്‍ മെനയുന്നതില്‍ വിരുതനാണ് പ്രഫസര്‍. നടപ്പ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉയിര്‍പ്പിന് നെലോ വഴിയൊരുക്കുമോയെന്ന് കാത്തിരുന്ന് കാണാം.