| Friday, 19th July 2013, 1:18 pm

നെല്ലിയാമ്പതി പാട്ടഭൂമി കൈമാറ്റം അനധികൃതമായി; മാണിയും പി.സി ജോര്‍ജും ഇടപെട്ടിട്ടില്ല: വിജിലന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്: ##നെല്ലിയാമ്പതിയിലെ പാട്ടഭൂമി കൈമാറ്റം അനധികൃതമായാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നെല്ലിയാമ്പതിയിലെ അഞ്ച് പാട്ടഭൂമികളുടെ കൈമാറ്റമാണ് അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടത്.

ചെറുനെല്ലി, മാങ്കോട്, തൂത്തന്‍പാറ, മീര ഫ്‌ളോഴ്‌സ്, രാജക്കാട് എന്നീ ഭൂമികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ചെറുനെല്ലി എസ്‌റ്റേറ്റിന്റേതടക്കം അഞ്ച് എസ്‌റ്റേറ്റുകളുടെ കൈമാറ്റമാണ് അനിധകൃതമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

1980 ലെ വനസംരക്ഷണ നിയപ്രകാരം പാട്ടത്തിന് നല്‍കിയ ഭൂമി കൈമാറുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ക്കാറുകളുടെ അനുമതി വേണമെന്ന് നിയമം. നിലനില്‍ക്കെയാണ്  യാതൊരു അനുമതിയും ഇല്ലാതെ് തോട്ടഭൂമി കൈമാറിയതെന്നും വജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. []

ഭൂമിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം മാണിയും പി.സി ജോര്‍ജും ഇടപെട്ടിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് ഭൂമി കൈമാറ്റം നടന്നത്.

ചെറുനെല്ലി എസ്‌റ്റേറ്റ് കൈമാറ്റവുമായി ബന്ധപ്പെട്ട് കെ.എം മാണിയും പി.സി ജോര്‍ജും പണം വാങ്ങിയെന്നായിരുന്നു ആരോപണം. ചെറുനെല്ലി എസ്റ്റേറ്റ് കൈമാറ്റവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയ പി.സി ജോര്‍ജ് പണം വാങ്ങിയെന്നായിരുന്നു ആരോപണം.

നെല്ലിയാമ്പതി വിഷയത്തില്‍ വിലങ്ങുതടിയായതിനാലാണ് തനിക്ക് മന്ത്രിസ്ഥാനം  നഷ്ടപ്പെട്ടതെന്ന് മുന്‍ വനംമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ആരോപിച്ചിരുന്നു.

ചെറുകിട കര്‍ഷകരുടെ തോട്ടഭൂമി സംരക്ഷിക്കണമെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആവശ്യം. പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്.

Latest Stories

We use cookies to give you the best possible experience. Learn more