| Wednesday, 3rd October 2012, 11:40 am

ആണവ ഇന്ധനം നിര്‍മ്മിക്കുന്നത് ചികിത്സാ ആവശ്യങ്ങള്‍ക്കുവേണ്ടി: നെജാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും എതിര്‍പ്പ് അവഗണിച്ച് യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് അഹമ്മദി നെജാദ്.[]

ആണവ ഇന്ധനം നിര്‍മ്മിക്കുന്നത് ചികിത്സാ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്. ഇറാന് ആണവ ഇന്ധനം നല്‍കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. മറ്റു രാജ്യങ്ങള്‍ യുറേനിയം നല്‍കാന്‍ തയ്യാറായാല്‍ സമ്പുഷ്ടീകരണം നിര്‍ത്താമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇറാന്റെ ആണവ പദ്ധതിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നെതന്യാഹുവിന് മറുപടി നല്‍കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് നെജാദ് ഇക്കാര്യം പറഞ്ഞത്. ആണവ പദ്ധതിയുടെ മറവില്‍ ഇറാന്‍ ആണവായുദ്ധങ്ങള്‍ വികസിപ്പിക്കുന്നുവെന്നാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും സംശയിക്കുന്നത്.

എന്നാല്‍ സാമാധാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ആണവ പദ്ധതിയെന്ന് നെജാദ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more