| Sunday, 6th December 2020, 8:35 am

'നിങ്ങളെ പോലെ നട്ടെല്ലില്ലാത്തവനല്ല ഞാന്‍'; അകാലി ദളിനെ പോലെ താന്‍ കര്‍ഷകരെ ഒറ്റുകൊടുത്തിട്ടില്ലെന്ന് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സര്‍: ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ രൂക്ഷപ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ബാദലിനെ പോലെ ചതിയനോ നട്ടെല്ലില്ലാത്തവനോ അല്ല താനെന്ന് അമരീന്ദര്‍ പറഞ്ഞു.

അമരീന്ദര്‍ സിംഗ് കോമാളിത്തമാണ് കാണിച്ചുകൂട്ടുന്നതെന്ന സുഖ്ബീര്‍ സിംഗിന്റെ പ്രസ്താവനയാണ് അദ്ദേഹത്തെ പ്രകോപിച്ചത്. കര്‍ഷകരെ ഒറ്റുകൊടുത്ത ആളാണ് ബാദലെന്നും അമരീന്ദര്‍ ആരോപിച്ചു.

കര്‍ഷകര്‍ക്ക് നേരെ തങ്ങള്‍ നടത്തിയ ചതി മറച്ചുവെക്കാനുള്ള പരിഭ്രാന്തിയിലാണ് ബാദലെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

അതേസമയം , കര്‍ഷകരുടെ വിഷയത്തില്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിക്ക് കീഴടങ്ങിയതായും തന്റെ ഭീരുത്വവും പരിഭ്രാന്തിയും മറച്ചുവെക്കാനാണുള്ള കാട്ടിക്കൂട്ടലുകളാണ് അമരീന്ദര്‍ നടത്തുന്നതെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞിരുന്നു.

അമരീന്ദര്‍ സിംഗിന്റെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് സമാനമായ നിയമങ്ങള്‍ അമരീന്ദര്‍ സിംഗ് മൂന്ന് വര്‍ഷം മുന്‍പ് പാസാക്കിയിട്ടുണ്ടെന്നും ബാദല്‍ പറഞ്ഞിരുന്നു.

അമരീന്ദര്‍ സിംഗിന്റെ കുടുംബത്തിനെതിരായ ഇ.ഡി കേസുകള്‍ സംബന്ധിച്ചും സുഖ്ബീര്‍ ബാദല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് രംഗത്തെത്തിയത്.

അതേസമയം, പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. കര്‍ഷക സമരത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളിലുള്ള തന്റെ അതൃപ്തി അറിയിച്ചതായും കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരീന്ദര്‍ പറഞ്ഞിരുന്നു.’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Neither Spineless Nor A Traitor Like You”: Amarinder Singh To Badals Amid Farmer Protests

Latest Stories

We use cookies to give you the best possible experience. Learn more