സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ കളിക്കില്ല. പോര്‍ച്ചുഗല്‍ ക്യാപ്റ്റനെ ബെഞ്ചില്‍ നിര്‍ത്തിയാണ് ടീമിന്റെ ആദ്യ ഇലവനിനെ പ്രഖ്യാപിച്ചത്.
ഈ ലോകകപ്പില്‍ ആദ്യമായാണ് റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതെ പോര്‍ചുഗല്‍ ടീമിനെ കോച്ച് സാന്റോസ് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരത്തിലും ആദ്യ ഇലവനില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ സൂപ്പര്‍ താരത്തെ പിന്‍വലിക്കേണ്ടിവന്നിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പോര്‍ചുഗല്‍ പരാജയപ്പെട്ടിരുന്നു. ഈ കളിയില്‍ റോണോ അവസരങ്ങള്‍ പാഴാക്കിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ കളത്തിലിറക്കാതെ പോര്‍ചുഗല്‍ ഇറങ്ങുന്നത്.
അറ്റാക്കിങില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനും ജോ ഫെലിക്‌സിനും ഒപ്പം ഗോണ്‍സാലോ റാമോസുമാണ് ഇറങ്ങുന്നത്. മധ്യനിരയില്‍ ഒട്ടാവിയോ, വില്യം കാര്‍ലവോ, ബെര്‍ണാഡോ സില്‍വ എന്നിവര്‍ ടീമിനെ നയിക്കും.
പ്രതിരോധത്തില്‍ റൂബന്‍ ഡയസിനും പെപ്പെയുമുണ്ട്. ഒപ്പം ഡാലോട്ടും റാഫേല്‍ ഗുറേറോയും ഉണ്ട്. 4-3-3 ഫോര്‍മേഷനിലാണ് ടീം ഇറങ്ങുക.
Content Highlight: Neither Cristiano Ronaldo nor starting XI for pre-quarter final against Switzerland