|

അത് തെറ്റാണ്, ഞാന്‍ ആ പടത്തിലില്ല; ദിലീപ് സിനിമയില്‍ ഇല്ലെന്ന് വ്യക്തമാക്കി നെയ്ല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ പേരിടാത്ത സിനമയുടെ കാസ്റ്റ് പുറത്തുവിട്ടത്. രാമലീലയുടെ ഡയറക്ടര്‍ അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ തമന്ന നായികയായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ നെയ്ല്‍ നിതിന്‍ മുകേഷാണ് ദിലീപിന്റെ വില്ലനായി എത്തുക എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ നിഷേധിച്ച് നെയ്ല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് . ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒ.ടി.ടി പ്ലേ എന്ന ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമായിരുന്നു റിപ്പോര്‍ട്ട് വന്നത്. ഇതിന് റിപ്ലൈ ആയിട്ടാണ് നെയ്ല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പുറത്തുവിട്ടത്.

‘സത്യമല്ല, നിര്‍ഭാഗ്യവശാല്‍ ഈ അവകാശവാദം തെറ്റാണ്. എങ്കിലും മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍. ഉടന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

വിജയ്-മുരുഗദോസ് കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കത്തിയിലെ സെഡ്‌റിക് പീറ്റര്‍ എന്ന വില്ലന്‍ റോള്‍ നെയ്‌ലിന്റെ ശ്രദ്ധേയ വേഷങ്ങളിലൊന്നാണ്.

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ രാമലീലക്ക് ശേഷം അരുണ്‍ ഗോപിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഉദയകൃഷ്ണയാണ് സിനിമക്ക് കഥയെഴുതുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദിലീപിന്റെ 147ാമത്തെ ചിത്രമായിരിക്കുമിത്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്‌മെന്റ് ഇതുവരെ നടന്നിട്ടില്ല. തമന്ന അദ്യമായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കുമിത്.

കേശു ഈ വീടിന്റെ നാഥനായിരുന്നു ദിലീപിന്റെ ഒടുവിലായി എത്തിയ ചിത്രം. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തിയ നാദിര്‍ഷാ സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Content Highlight: Neil Nitin Mukesh said he is not in dileep’s new movie

Latest Stories