നെഹ്‌റുട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍
Kerala News
നെഹ്‌റുട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 31, 11:45 am
Saturday, 31st August 2019, 5:15 pm

ആലപ്പുഴ: 67 ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് നടുഭാഗം ചുണ്ടനില്‍ തുഴഞ്ഞത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനം ലഭിച്ചത് പള്ളാത്തുരുത്തി ബോട്ട് ക്ലബിനായിരുന്നു.

67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്.

പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു നെഹ്രുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായി. പ്രളയ ദുരിതത്തില്‍ ഇരയായവര്‍ക്ക് സച്ചിന്‍ പിന്തുണ അറിയിച്ചു.