ഇന്ത്യ-മൗറീഷ്യസ് ട്രേഡ് കമ്മിഷണറായി അഡ്വ. ഡോ. പി. കൃഷ്ണദാസ്
DOOL PLUS
ഇന്ത്യ-മൗറീഷ്യസ് ട്രേഡ് കമ്മിഷണറായി അഡ്വ. ഡോ. പി. കൃഷ്ണദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2024, 2:22 pm

 

ഇന്ത്യ-മൗറീഷ്യസ് ട്രേഡ് കമ്മീഷണറായി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. ഡോ. പി. കൃഷ്ണദാസിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്കണോമിക്‌സ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (IETO), ഇന്ത്യന്‍ ആഫ്രിക്കന്‍ ട്രേഡ് കൗണ്‍സില്‍ (IATC) എന്നീ സംഘടനകളാണ് പദവി നല്‍കിയത്. അഞ്ചുവര്‍ഷത്തേക്കാണ് ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റിയോടു കൂടിയ ഈ നിയമനം.

ചടങ്ങില്‍ മൗറീഷ്യസ് അംബാസഡര്‍ പ്രൊഫ്. ഡോ. ഖേസ്വര്‍ ജാന്‍ക്കി ഈ നിയമന പത്രം കൈമാറി.

 

മുന്‍ മന്ത്രി മോക്ഷ്വര്‍ ചോനി ഗോസ്‌ക്, IETO പ്രസിഡന്റ് ഡോ. അസിഫ് ഇക്ബാല്‍, IETO വൈസ് പ്രസിഡന്റ് മിസ്റ്റര്‍ വാള്‍ കാഷ്വി, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. & സെക്രട്ടറി ഡോ. പി. കൃഷ്ണകുമാര്‍, സ്വാമിജി ഹരിനാരായണന്‍ ജി, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഗ്ലോബല്‍ പി.ആര്‍.ഒ. മിസ്റ്റര്‍ സുരേഷ് കുമാര്‍, എന്‍.ജി.ഐ. മീഡിയ ഹെഡ് മിസ്റ്റര്‍ റോഷന്‍ മാത്യു എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു.

മൗറീഷ്യസ് വിദ്യാഭ്യാസ മന്ത്രി മിസ്സസ് ലീല ദേവി ഡൂക്കൂണ്‍ ചടങ്ങില്‍ പങ്കെടുക്കുകയും നിയമനം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വീകരണച്ചടങ്ങും നടന്നു.

മൗറീഷ്യസ് ഗ്ലോബല്‍ എജ്യുക്കേഷന്‍ ഔട്ട്‌റീച്ച് സ്ഥാപകന്‍ മിസ്റ്റര്‍ ജയശങ്കറും, നേഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ. & സെക്രട്ടറി ഡോ. പി. കൃഷ്ണകുമാറും ഒപ്പിട്ട ആദ്യ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് (MoU)ല്‍ ഒപ്പുവച്ചു. എക്‌സ്‌ചേഞ്ച് ഓഫ് ടെക്‌നോളജി ഇന്‍ എഡ്യൂക്കേഷന്‍ വിത്ത് റെസ്‌പെക്ട് ടുഎഡ്യൂക്കേഷന്‍ 4.0 എന്നതിനെക്കുറിച്ചാണ് ഈ MoU.

മൗറീഷ്യസ്-ഇന്ത്യ (ദക്ഷിണേന്ത്യ) ട്രേഡ് കമ്മിഷണറായി നിയമിതനായ അഡ്വ. ഡോ. പി. കൃഷ്ണദാസ്, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള വ്യാപാര, വാണിജ്യ, സഹകരണ ബന്ധം ശക്തിപ്പെടുത്തുവാന്‍ പ്രവര്‍ത്തിക്കും. കൂടാതെ വിദ്യാഭ്യാസം, ടെക്‌നോളജി, ടൂറിസം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിന് പുതിയ അവസരങ്ങള്‍ അന്വേഷിക്കും.

വ്യാപാര പ്രദര്‍ശനങ്ങള്‍, ബിസിനസ് എക്‌സ്‌പോകള്‍, B2B മീറ്റിംഗുകള്‍ എന്നിവയിലൂടെ വിപണി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുമായിരിക്കും.

2009 മുതല്‍ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, എന്നീ മേഖലകളില്‍ പരിചയസമ്പന്നനാണ്.

നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കീഴില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിരണ്ടില്‍ കൂടുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

 

 

Content Highlight: Nehru Group Chairman Adv. Dr. P. Krishnadas was appointed as India-Mauritius Trade Commissioner