| Thursday, 18th November 2021, 3:59 pm

നെഹ്‌റു കോളേജിന് NAAC എ ഗ്രേഡ് അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാമ്പാടി : നെഹ്‌റു കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് നാഷണല്‍ അസ്സസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‌സിലിന്റെ എ ഗ്രേഡ് അംഗീകാരം. കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറോടെ (3.18) അംഗീകാരം ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്‌റു കോളേജ്.

സാങ്കേതിക, പഠന , ഗവേഷണ മികവുകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം. NAAC വിദഗ്ധ സമിതി ദ്വിദിന അവലോകനത്തിന് ശേഷമാണ് എ ഗ്രേഡ് അംഗീകാരം നല്‍കിയത്.

2002 ല്‍ ആരംഭിച്ച നെഹ്‌റു കോളേജിന് ഇത് രണ്ടാം തവണയാണ് ചഅഅഇ റാങ്ക് ലഭിക്കുന്നത്. നാക് ഉന്നത അംഗീകാരം ലഭിച്ചതോടെ നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ മേഖലയില്‍ മികച്ച അവസരങ്ങളും വിദേശ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിനു കൂടുതല്‍ സാധ്യതയും ഗവേഷണ മേഖലയില്‍ മുന്‍ഗണനയും ലഭിക്കും.

കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാട്രോണിക്സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്,എന്നിവയില്‍ ബിരുദ കോഴ്‌സുകളും എം.ബി.എ, എം.സി.എ, എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എനര്‍ജി സിസ്റ്റംസ്, സൈബര്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ ഡിസൈന്‍ എന്നീ കോഴ്‌സുകളും ഉള്ള നെഹ്‌റു കോളേജിലെ ഇരുപതാമത്തെ ബിടെക് ബാച്ചാണ് അടുത്ത മാസം ആരംഭിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more