കോയമ്പത്തൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയുടെ മരണത്തിന് പിന്നാലെ കോയമ്പത്തൂര്‍ നെഹ്‌റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം.
കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഇന്നു രാവിലെ വിദ്യാര്‍ഥികള്‍ക്കു മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് അക്രമമുണ്ടായത്.മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ജിഷ്ണു ഐക്യദാര്‍ഢ്യ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ തെരഞ്ഞെടുപിടിച്ചായിരുന്നു മര്‍ദനം. മലയാളികളെ തെരഞ്ഞുപിടിച്ചു മര്‍ദിച്ചതിനുപിന്നില്‍ മാനേജ്‌മെന്റാണെന്നാണു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണ സമയത്തു മലയാളി വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ഒരു കൂട്ടം തമിഴ് വിദ്യാര്‍ഥികളും കോളജിനു പുറത്തുനിന്ന് എത്തിയ ഗുണ്ടകളും ചേര്‍ന്നാണ് മര്‍ദനം അഴിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.
ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ നെഹ്‌റു മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി പീഡനത്തെക്കുറിച്ചു തുറന്നു പറഞ്ഞു പാമ്പാടി, ലക്കിടി, കോയമ്പത്തൂര്‍ കാമ്പസുകളിലെ നിരവധി വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരുന്നു.
നെഹ്‌റു കോളജിന്റെ പാമ്പാടി, കോയമ്പത്തൂര്‍ കാമ്പസുകളില്‍ ഇടിമുറികളുണ്ടെന്നും ഇവിടെ അധ്യാപകരുടെയും പിആര്‍ഒയുടെയും നേതൃത്വത്തിലാണ് മര്‍ദനമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
പാമ്പാടി നെഹ്‌റു കോളജില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ പുറത്തുവന്നത്.
മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുമായി ഇന്നലെ മാനേജ്‌മെന്റങ് ചര്‍ച്ച നടത്തിയിരുന്നു. രാവിലെ നടന്ന ചര്‍ച്ചയില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു മലയാളി വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ചുള്ള മര്‍ദ്ദനം.
മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ പുറത്തുപറഞ്ഞതിന്റെ പ്രതികാരമായാണ് മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
കോളജിലെ തമിഴ് വിദ്യാര്‍ഥികളെയും ഗുണ്ടകളെയും മാനേജ്‌മെന്റ് കൂലിത്തല്ലുകാരാക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.