| Wednesday, 1st November 2017, 1:09 pm

'ഓടാന്‍ കഴിയുന്നിടത്തോളം ഓടി... എങ്കിലും ഒരു സങ്കടം ബാക്കിയുണ്ട്'; നെഹ്‌റ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ മികച്ച ഇടംകൈയന്‍ പേസര്‍മാരിലൊരാളായ ആശിഷ് നെഹ്‌റ ഇന്ന് കരിയറവസാനിപ്പിക്കാനാരുങ്ങുകയാണ്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി- 20 യോടു കൂടി കളിക്കളത്തോട് വിട പറയുകയാണ് നെഹ്‌റ.

20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ ആകെ ഒരു വിഷമം മാത്രമേയൊള്ളൂവെന്നും നെഹ്‌റ പറയുന്നു. 2003 ലെ ലോകകപ്പ് ഫൈനലലില്‍ ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്ന് താരം പറയുന്നു. പി.ടി.ഐക്ക നല്‍കിയ അഭിമുഖത്തിലാണ് നെഹ്‌റ തന്റെ വിഷമം തുറന്നുപറഞ്ഞത്.


Also Read: എതിരാളിയെ വീഴ്ത്തി രാഹുല്‍; രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രം പുറത്ത്


“ഇത് മഹത്തരമായ ഒരു യാത്രയായിരുന്നു. പക്ഷേ എനിക്കൊരു കാര്യത്തില്‍ മാത്രം സങ്കടമുണ്ട്. ഈ 20 വര്‍ഷത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് 2003ലെ ലോകകപ്പ് ഫൈനലാണ്. ജോഹന്നാസ്‌ബെര്‍ഗിലെ ആ ഉച്ചനേരം ഒരിക്കലും മറക്കില്ല. ഓസ്‌ട്രേലിയയോട് തോറ്റ ആ നിമിഷവും. അതെല്ലാം വിധിയാണ്”.

ഇനിയുള്ള വര്‍ഷവും കഴിഞ്ഞുപോയ വര്‍ഷങ്ങളെപ്പോലെ മഹത്തരമാകട്ടെയൊന്നും നെഹ്‌റ പറഞ്ഞു. 1999ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റിലൂടെയാണ് നെഹ്‌റ അരങ്ങേറ്റം കുറിക്കുന്നത്. 23 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത നെഹ്‌റയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.


Also Read: ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ജയിലില്‍ ആഡംബര ജീവിതം


കരിയറില്‍ 44 ടെസ്റ്റ് വിക്കറ്റും 157 ഏകദിന വിക്കറ്റും 34 ടി-20 വിക്കറ്റുമാണ് നെഹ്റയുടെ കരിയറിലുള്ളത്. 2012 മുതല്‍ 2016 വരെ ഐ.പി.എല്ലില്‍ കളിച്ച നെഹ്റ അഞ്ചു ടീമുകളുടെ ഭാഗമാവുകയും ചെയ്തു.

We use cookies to give you the best possible experience. Learn more