Entertainment
ആ ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ ജാഡയാണ്; മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും കണ്ടുപഠിക്കണം: നേഹ സക്‌സേന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 16, 08:10 am
Thursday, 16th January 2025, 1:40 pm

മലയാള സിനിമാ ഇന്‍ഡസ്ട്രിയാണ് തന്റെ ലക്കി ഫീല്‍ഡെന്ന് പറയുകയാണ് നടി നേഹ സക്‌സേന. താന്‍ തമിഴിലും തെലുങ്കിലും സംസ്‌കൃതത്തിലും തുളുഭാഷയിലും അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റുഭാഷകളില്‍ കിട്ടാത്ത നല്ല കഥാപാത്രങ്ങളും പ്രൊജക്ടുകളും കിട്ടിയിരിക്കുന്നത് മലയാള സിനിമയില്‍ നിന്നാണെന്നും നേഹ പറഞ്ഞു.

പുതിയതായി വരുന്ന ചില ആര്‍ട്ടിസ്റ്റുകള്‍ക്കൊക്കെ വലിയ ജാഡയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അപ്പോള്‍ ഇവര്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടുപഠിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. നാനാ സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നേഹ സക്‌സേന.

‘ഞാന്‍ തമിഴിലും തെലുങ്കിലും സംസ്‌കൃതത്തിലും തുളുഭാഷയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയാണ് എന്റെ ലക്കി ഫീല്‍ഡ്. മറ്റുഭാഷകളില്‍ കിട്ടാത്ത നല്ല കഥാപാത്രങ്ങളും നല്ല പ്രൊജക്ടുകളും എനിക്ക് കിട്ടിയിരിക്കുന്നത് മലയാള സിനിമയില്‍ നിന്നുമാണ്.

ഞാനൊരു ഔട്ട് സൈഡറാണ്. മലയാള സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് വലിയ നടന്മാര്‍ക്കൊപ്പം എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പുതിയതായി വരുന്ന ചില ആര്‍ട്ടിസ്റ്റുകള്‍ക്കൊക്കെ വലിയ ജാഡയാണല്ലോയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അപ്പോഴെല്ലാം ഞാനോര്‍ക്കും, ഇവര്‍ മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും കണ്ടുപഠിക്കണമെന്ന്. എങ്ങനെയാണ് ഒരാര്‍ട്ടിസ്റ്റായി നമ്മള്‍ എസ്റ്റാബ്ലിഷ് ചെയ്യേണ്ടത്, എങ്ങനെയാണ് ഒരു മനുഷ്യനായി എസ്റ്റാബ്ലിഷ് ചെയ്യേണ്ടത് എന്ന് നമ്മള്‍ ആലോചിച്ചാല്‍ അതിന്റെ ഉത്തമ ഉദാഹരണമാണ് ഇവര്‍ രണ്ടുപേരും.

നമ്മുടെ സിനിമാ ഇന്‍സ്ട്രിയുടെ പ്രൈഡാണവര്‍. മലയാളം ഇന്‍ഡസ്ട്രിയുടെ പ്രൈഡാണ്. ഇവരെ പോലെയുള്ളവരുടെ വരവാണ് എന്നെപ്പോലെയുള്ളവര്‍ക്ക് കിട്ടുന്ന ഇന്‍സ്പിരേഷന്‍ അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്,’ നേഹ സക്‌സേന പറഞ്ഞു.

Content Highlight: Neha Saxena Talks About Mohanlal And Mammootty