|

ആക്ഷന്‍ പറയുന്നതുവരെ ആ ടെന്‍ഷന്‍ മനസിലുണ്ടായിരുന്നു; സുരേഷ് ഗോപിയുടെ തന്നെ പൊലീസ് ചിത്രങ്ങള്‍ റഫര്‍ ചെയ്താണ് അഭിനയിക്കാന്‍ വന്നത്: നിത പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലിറങ്ങിയ പാപ്പന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ചിത്രം ആരാധകര്‍ ഇതിനോടനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നിത പിള്ളയാണ് ജോഷിയുടെ ചിത്രത്തിലൂടെ ആദ്യമായി ഒരു പൊലീസ് വേഷത്തില്‍ എത്തിയതിന്റെ എല്ലാ ടെന്‍ഷനും തനിക്ക് ഉണ്ടായിരുന്നെന്നാണ് നിത പറയുന്നത്. സുരേഷ് ഗോപിയുടെ തന്നെ പൊലീസ് വേഷങ്ങള്‍ റഫര്‍ ചെയ്താണ് താന്‍ അഭിനയിക്കാന്‍ വന്നതെന്നും അതേ ആളുടെ മുന്നില്‍ തന്നെ നിന്ന് പെര്‍ഫോം ചെയ്യേണ്ടി വന്നപ്പോള്‍ വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും നിത പറയുന്നു.

ഞാന്‍ ആദ്യമായിട്ടാണ് ഒരു പൊലീസ് വേഷം ചെയ്യുന്നത്. അതും ജോഷി സാറിന്റെ പടത്തില്‍. വെറുതെ വന്ന് ചെയ്തിട്ട് പോകാന്‍ പറ്റുന്ന ഒരു വേഷമായിരുന്നില്ല. മലയാളികളുടെ മനസില്‍ പൊലീസ് എന്ന് പറഞ്ഞാല്‍ സുരേഷ് സാറിന്റെ മുഖമാണ്. അതുപോലെ ഞാന്‍ എന്റെ ട്രെയിനിങ്ങിന്റെ ഭാഗമായി റഫര്‍ ചെയ്തത് പലതും അദ്ദേഹത്തിന്റെ പടങ്ങളായിരുന്നു.

സാര്‍ സെറ്റ് ചെയ്ത ബെഞ്ച് മാര്‍ക്ക് മാച്ച് ചെയ്യാന്‍ പറ്റുമെന്ന് പറയുന്നില്ല. എങ്കിലും ഞാന്‍ അത് ലക്ഷ്യംവെച്ചു എന്ന് മാത്രമേ പറയുന്നുള്ളൂ. ഞാന്‍ സ്വന്തമായി കുറേ പ്രിപ്പയര്‍ ചെയ്‌തെങ്കിലും നമ്മള്‍ റഫര്‍ ചെയ്ത മനുഷ്യന്റെ കൂടെ നിന്ന് പെര്‍ഫോം ചെയ്യുക എന്ന് പറയുന്നത് വേറൊരു ചാലഞ്ച് ആയിരുന്നു.

പക്ഷേ അതൊന്നും ആ ഒരു മൊമെന്റില്‍ എനിക്ക് തോന്നിയില്ല. ആക്ഷന്‍ പറയുന്നതുവരെ ആ ടെന്‍ഷന്‍ മനസില്‍ കിടന്നിരുന്നു. ഈശ്വരാ ഞാന്‍ തെറ്റിച്ചാല്‍ സാറിന് ദേഷ്യം വരുമോ അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന രീതി ഇഷ്ടപ്പെടാതെ വരുമോ എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ആക്ഷന്‍ പറയുമ്പോള്‍ സാര്‍ നമ്മളെ കംഫര്‍ട്ടാക്കും. പിന്നെ അദ്ദേഹമാണ് അത് ടേക്ക് ഓഫ് ചെയ്യുന്നത്, നിത പറഞ്ഞു.

ജോഷി സാറിന്റെ മെത്തേഡ് ഓഫ് മേക്കിങ് അറിയില്ലായിരുന്നെന്നും ഒന്നും അറിയാതെ ചെന്നതുകൊണ്ട് പ്രത്യേകിച്ച് ടെന്‍ഷന്‍ ഇല്ലായിരുന്നെന്നും നിത പറയുന്നു. ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് അദ്ദേഹമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വിഷമിക്കരുത് എന്നുണ്ടായിരുന്നു.

സ്‌ക്രിപ്റ്റ് വായിച്ച് കോണ്‍ഫിഡന്റാണെങ്കില്‍ ചെയ്താല്‍ മതി. അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള കാര്യമാണ്. ഇത്തിരിയെങ്കിലും പേടിയുണ്ടെങ്കില്‍ ചെയ്യരുത് എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പ്രതീക്ഷിക്കുന്ന പെര്‍ഫോമന്‍സ് കൊടുക്കണമെന്നുണ്ടായിരുന്നു, നിത പറഞ്ഞു.

Content Highlight: Neetha Pillai share an experiance with suresh gopi in Paappan location