നീറ്റ് യുജി ഫലം: എസ്.സി വിഭാഗത്തില്‍ ആദ്യ ഇരുപതില്‍ ഒരു മലയാളി; കേരള ഒന്നാം റാങ്ക് അര്‍ണവിന്
Marketing Feature
നീറ്റ് യുജി ഫലം: എസ്.സി വിഭാഗത്തില്‍ ആദ്യ ഇരുപതില്‍ ഒരു മലയാളി; കേരള ഒന്നാം റാങ്ക് അര്‍ണവിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th September 2022, 4:10 pm

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് റാങ്ക് പട്ടിക പുറത്ത് വരുമ്പോള്‍ എസ്.സി വിഭാഗത്തില്‍ കേരള ഒന്നാം റാങ്ക് കരസ്ഥമാക്കിയത് കൊച്ചിയിലെ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളിലെ അര്‍ണവാണ്. എസ്.സി റാങ്ക് ലിസ്റ്റില്‍ ആദ്യ 20 റാങ്കില്‍ ഒരു മലയാളി വിദ്യാര്‍ഥി മാത്രമാണ് ഇടംപിടിച്ചത്. സെയില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാനേജരായ അനിലിന്റേയും നീതുവിന്റേയും മകനാണ് അര്‍ണവ്.

ദേശീയതലത്തില്‍ എസ്.സി റാങ്ക് 18 കരസ്ഥമാക്കിയാണ് അര്‍ണവ് (99.948 പെര്‍സന്റയില്‍ സ്‌കോര്‍) കേരള റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. +1, +2 വിനൊപ്പം സൈലം ലേണിംഗ് ആപ്പിന്റെ നീറ്റ് കോച്ചിംഗില്‍ സജീവമായിരുന്നു അര്‍ണവ്. ഏറ്റവും കൂടുതല്‍ പരീക്ഷകള്‍ അറ്റന്‍ഡ് ചെയ്ത കുട്ടിക്കുള്ള സൈലത്തിന്റെ സ്‌പെഷല്‍ സ്റ്റഡി കിറ്റ് +1 ന് പഠിക്കുമ്പോള്‍ തന്നെ അര്‍ണവ് സ്വന്തമാക്കിയിട്ടുണ്ട്. റിപ്പീറ്റ് ചെയ്യാതെ പ്ലസ് ടു കഴിഞ്ഞ് നേരിട്ടാണ് 680 മാര്‍ക്കോടെ അര്‍ണവ് ഈ നേട്ടം കരസ്ഥമാക്കിയത്.

‘മെഡിക്കല്‍ റാങ്ക് എന്റെ സ്വപ്നമായിരുന്നു. രാജഗിരിയില്‍ ചേര്‍ന്ന ഉടനെ ഞാനൊരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നീറ്റ് കോച്ചിംഗിന് ചേര്‍ന്നിരുന്നു. കൊറോണ കാരണം പ്രിപ്പറേഷന് ഗ്യാപ്പ് വരും എന്ന് തോന്നിയ സമയത്താണ് ഒരു ടീച്ചര്‍ സൈലം പ്രൊപ്പോസ് ചെയ്യുന്നത്. സ്‌കൂളില്‍ പോവുന്ന സമയത്തും നമ്മുടെ ഫ്രീ ടൈമിനനുസരിച്ച് അറ്റന്‍ഡ് ചെയ്യാവുന്ന രീതിയിലായിരുന്നു സൈലത്തിലെ ക്ലാസുകള്‍. നീറ്റിന് തൊട്ട് മുമ്പു വരെ സൈലം തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതായിരുന്നു. ഈ വിജയം അച്ഛനും അമ്മയ്ക്കും ചേട്ടനും സൈലത്തിനും സമര്‍പ്പിക്കുന്നു.’ അര്‍ണവ് പറഞ്ഞു.

സംസ്ഥാനത്ത് നീറ്റ് പരീക്ഷയെഴുതിയ 1,16,395 പേരില്‍ 64,034 പേരാണ് യോഗ്യത നേടിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റ് ഒഴികെയുള്ള മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും കേരള റാങ്ക് പട്ടികയില്‍നിന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണറാണ് അലോട്ട്‌മെന്റ് നടത്തുക. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് ദേശീയതലത്തില്‍ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മറ്റിയാണ് പ്രവേശന നടപടികള്‍ നടത്തുക. ആഗ്രഹിച്ച മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠിക്കാന്‍ കഴിയുന്നതിന്റെ ആനന്ദത്തിലാണ് അര്‍ണവ്.