| Wednesday, 5th June 2019, 11:34 pm

നീറ്റ് പരീക്ഷ: യോഗ്യത നേടാനാവാത്ത രണ്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്.

ഋതുശ്രീക്ക് പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ 490 മാര്‍ക്കുണ്ടായിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്.  തഞ്ചാവൂരിലെ വെന്‍ലിയങ്കാട് സ്വദേശിനിയായ ഋതുശ്രീ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വൈശ്യ 12-ാം ക്ലാസ് പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയിരുന്നു. തീകൊളുത്തിയാണ് വൈശ്യ ജീവനൊടുക്കിയത്.

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ഇത്തവണ 48.57 ശതമാനം പേരാണ് വിജയിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

മെയ് അഞ്ച്, മെയ് 20 തീയതികളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. മെയ് അഞ്ചിനാണ് പരീക്ഷ നടന്നതെങ്കിലും, ഫോനി ചുഴലിക്കാറ്റ് മൂലം ഒഡീഷയിലും ട്രെയിന്‍ വൈകിയതു മൂലം കര്‍ണാടകയിലും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയാണ് മെയ് 20ന് വീണ്ടും പരീക്ഷ നടത്തിയത്. പരീക്ഷയുടെ ഉത്തരസൂചിക മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more