നീറ്റ് ക്രമക്കേട്, ബീഹാറിൽ ചോദ്യപേപ്പർ ചോർന്നു; 13 പേർ അറസ്റ്റിൽ
India
നീറ്റ് ക്രമക്കേട്, ബീഹാറിൽ ചോദ്യപേപ്പർ ചോർന്നു; 13 പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 11:21 am

പാട്ന: ബീഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരണം. ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് 13 പേരെ ബീഹാർ പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ 4 പേർ വിദ്യാർത്ഥികളാണ്.

ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ ഉദ്യോഗസ്ഥർ തന്നെയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നുള്ള സൂചനകളും വന്നിട്ടുണ്ടെന്ന് ബീഹാർ പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ബീഹാർ പൊലീസിന്റെ സാമ്പത്തിക വിഭാഗം ദേശീയ ടെസ്റ്റിങ് ഏജൻസിയോട് ഇതേ സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും എന്നാൽ കൃത്യമായ മറപടികൾ ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

ചോദ്യപേപ്പർ ചോർത്തി നൽകുന്നതിനായി ആവശ്യപ്പെട്ട 30 ലക്ഷം രൂപയുടേതെന്ന് കരുതുന്ന ആറ് പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.  ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ഉടമകളുടെ വിശദശാംശങ്ങൾ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

പരീക്ഷയിൽ ക്രമക്കേടുകൾ നടന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് ബീഹാറിൽ നിന്നുള്ള വിവരം പുറത്ത് വരുന്നത്. രണ്ടിടങ്ങളിൽ ക്രമക്കേടുകൾ നടന്നെന്നാണ് ധർമേന്ദ്ര പ്രധാൻ പറഞ്ഞത്.

ചില ഉദ്യോഗാർത്ഥികൾ 20 മുതൽ 30 ലക്ഷം രൂപ വരെ നൽകി ചോദ്യപേപ്പറുകൾ വാങ്ങിയിരുന്നെന്നും ഉന്നത മാർക്ക് ലഭിച്ചവരുടെ റാങ്ക് ലിസ്റ്റിൽ അവർ ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള വിമർശനങ്ങൾ കോൺഗ്രസ്സ് മുന്നോട്ട് വച്ചിരുന്നു. തുടർന്ന് പൊലിസ് അന്വേഷണം നടത്തുകയും ചോദ്യപേപ്പർ ചോർച്ച നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകൾ ലഭിക്കുകയുമായിരുന്നു.

ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ ആറിലധികം പരീക്ഷാർത്ഥികൾക്ക് 720 മാർക്ക് ലഭിച്ച ഒരു സാഹചര്യം ഉണ്ടായിരുന്നു. അവിടെ  ചോദ്യപേപ്പറുകൾ ചോർന്നെന്ന് പൊലീസിന് സംശയമുണ്ടായിരുന്നെന്നും ആ സംശയമാണ് പിന്നീട് ബീഹാറിലേക്കെത്തിയതെന്നും പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പറഞ്ഞു.

പൊലിസ് അന്വേഷണത്തിന് പുറമെ കേന്ദ്രസർക്കാരും അന്വേഷണം നടത്തുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്.അതിന് പിന്നാലെയാണ് ഇന്നലെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ചോദ്യപേപ്പറുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് കുറ്റവാളികൾ ഏത് ഉന്നത ഉദ്യോഗസ്ഥനാണെങ്കിലും ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഗ്രേസ് മാർക്ക് നല്കിയതിലെ പോരായ്മയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത കാത്ത് സൂഷിക്കാൻ എൻ.ടി.യ്ക്ക് സാധിച്ചില്ലെന്ന് കോടതി വിമർശിച്ചിരുന്നു.
പരീക്ഷയിലെ ക്രമക്കേടുകൾ മൂലം ഈ മാസം 23 ന് 1523 വിദ്യാർത്ഥികൾക്ക് പുനർപരീക്ഷ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

 

UPDATING…

Content Highlight: neet exam question paper leak